Top
18
Monday, December 2017
About UsE-Paper

സ്കൂള്‍ കലോത്സവ പന്തലിന് കാല്‍നാട്ടി

Friday Dec 1, 2017
വെബ് ഡെസ്‌ക്‌


പേരാമ്പ്ര > കോഴിക്കോട് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവ പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മം പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടില്‍ പുരുഷന്‍ കടലുണ്ടി എംഎല്‍എ നിര്‍വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ് വി ശ്രീജന്‍, എഇഒ സുനില്‍കുമാര്‍ അരീക്കാംവീട്ടില്‍, പ്രധാനാധ്യാപകന്‍ ബി രമേശ്ബാബു, നിസാര്‍ ചേലേരി, ഷമീം അഹമ്മദ്, കെ ടി അബ്ദുള്‍ലത്തീഫ്, പി പി കാര്‍ത്ത്യായനി, പി പി രഘുനാഥ്, പി സി അശോകന്‍, രാജഗോപാലന്‍ കവിലിശ്ശേരി, ഇ ഷാഹി, സുധീര്‍ബാബു എന്നിവര്‍ സംസാരിച്ചു. എം സൈറാബാനു അധ്യക്ഷയായി.
അഞ്ച്, ആറ്, ഏഴ്, എട്ട് തിയ്യതികളില്‍ നടക്കുന്ന കലോത്സവത്തില്‍ മുഴുവന്‍സമയ സേവനം ലഭ്യമാക്കാന്‍ സ്കൂള്‍ പിടിഎ, ഓട്ടോറിക്ഷാ കോഡിനേഷന്‍ കമ്മിറ്റി, ലോ ആന്‍ഡ് ഓര്‍ഡര്‍ കമ്മിറ്റി എന്നിവയുടെ സംയുക്ത യോഗം തീരുമാനിച്ചു. മേള തീരുന്നതുവരെ ഏത് സമയത്തും പേരാമ്പ്രയില്‍നിന്നും തിരിച്ചും ഓട്ടോറിക്ഷ ലഭ്യമാക്കും. സര്‍വീസ് നടത്തുന്ന മുഴുവന്‍ ഓട്ടോറിക്ഷകള്‍ക്കും സ്കൂള്‍ പിടിഎയുടെ ആഭിമുഖ്യത്തില്‍ കലോത്സവ പതാക നല്‍കും. സി കെ ചന്ദ്രന്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ എസ് വി ശ്രീജന്‍, പ്രധാനാധ്യാപകന്‍ ബി രമേഷ്ബാബു, വി ശ്രീനി, കെ അഭിലാഷ്, സി കെ രാജു, എ സി മനോജ്, കെ ടി കുഞ്ഞമ്മത്, സി ശശിധരന്‍, കെ വി ബാലന്‍, പി കെ ബിജു, സി എം ബാബു, ഇബ്രാഹിം, അബ്ദുള്‍സലാം, പി രാജീവന്‍, പി സി അശോകന്‍, വിനോദന്‍, രാജഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.