23 September Sunday

എം ദാസൻ സ്മാരക ലൈബ്രറി ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Sunday Jul 1, 2018

 വടകര

സിപിഐ എം ഏരിയാ കമ്മറ്റി ഓഫീസായ കേളുഏട്ടൻ പി പി ശങ്കരൻ സ്മാരക മന്ദിരത്തിൽ പുതുതായി നിർമ്മിച്ച എം ദാസൻ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം മുതിർന്ന കമ്മ്യൂണിസ്റ്റ് എം കേളപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം ടി കെ കുഞ്ഞിരാമൻ അധ്യക്ഷനായി. സിപിഐ എം സംസ്ഥാനകമ്മറ്റി അംഗം അഡ്വ. പി സതീദേവി, ജില്ലാ സെക്രട്ടറിയേറ്റംഗം സി ഭാസ്കരൻ, ജില്ലാ കമ്മറ്റി അംഗം പി കെ ദിവാകരൻ, എം വി ബാലകൃഷ്ണൻ, ബാബു പറമ്പത്ത്, സോമൻ മുതുവന, പി കെ ബാലൻ, പി കെ മുകുന്ദൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ സ്വാഗതം പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top