20 July Friday
സിപിഐ എം ജില്ലാ സമ്മേളനം

ഓര്‍മകളുണര്‍ത്തി ചരിത്രചിത്ര പ്രദര്‍ശനം

വെബ് ഡെസ്‌ക്‌Updated: Sunday Dec 31, 2017

സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കോട്ടയം പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനത്ത് ആരംഭിച്ച ചരിത്ര ചിത്രപ്രദര്‍ശനം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു

 കോട്ടയം > കമ്യൂണിസ്റ്റ് പാര്‍ടിയുടെ പിറവി, സമകാലീന ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം താണ്ടിയ കനല്‍വഴികള്‍ ,കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വികാസം, നവോത്ഥാന ഇന്ത്യന്‍ ഫാസിസത്തിന്റെ തനിസ്വരൂപം ഇവയെല്ലാം നേര്‍സാക്ഷ്യങ്ങളാകുന്ന തരത്തിലുള്ളതാണ് ചരിത്രചിത്ര പ്രദര്‍ശനം. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരുനക്കര പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനയിലാണ് അപൂര്‍വ സംഭവങ്ങളുടെ സാക്ഷ്യങ്ങള്‍ വിവരിക്കുന്ന പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. 

150 ഓളം ചിത്രങ്ങളാണ് ചരിത്രചിത്ര പ്രദര്‍ശനത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. നാം കേട്ടും വായിച്ചും അറിഞ്ഞ 1970 ഒക്ടോബര്‍ 17 ന് താഷ്കണ്ടില്‍വെച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച ചരിത്രവും, അന്ന് ആ യോഗത്തില്‍ പങ്കെടുത്തത് ഏഴുപേരുടെ വിവരങ്ങളും അന്നത്തെ മിനിറ്റ്സിന്റെ കോപ്പിയും ചിത്രപ്രദര്‍ശനത്തില്‍ ഉണ്ട്. പാറപ്പുറം സമ്മേളനവും, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരസ്യപ്രചരണവും അമ്പത്തിയേഴിലെ ഇംഎസ്എസ് മന്ത്രിസഭ മുതല്‍ ഇപ്പോഴത്തെ പിണറായി മന്ത്രിസഭയുടെ വിവരങ്ങളും  പ്രദര്‍ശനത്തിലുണ്ട്. വര്‍ഗീയ ഫാസിസിത്തിന്റെ മുഖമുദ്രയായി മാറിയ ആര്‍എസ്എസ് ക്രിമിനലുകള്‍ 14 ജില്ലകളിലും കൊലക്കത്തിക്ക് ഇരയാക്കിയ മുഴുവന്‍ സഖാക്കളുടെ ചിത്രങ്ങളും പ്രദശനത്തിലുണ്ട്. 
 ചരിത്രത്തിലെ അപൂര്‍വ രേഖകളുടെ അടിസ്ഥാനത്തില്‍ ചിത്രപ്രദള്‍നം തയ്യാറാക്കിയിരിക്കുന്നത് സിപിഐ എം ഏരിയ കമ്മിറ്റി അംഗം ബി ആനന്ദക്കുട്ടനാണ്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top