16 November Friday

ശാന്തിഗിരിയിൽ വർഷകാല ചികിത്സ പദ്ധതിക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018

 കോട്ടയം

ശാന്തിഗിരി ആയുർവേദ സിദ്ധ ആശുപത്രിയിൽ വർഷകാല ചികിത്സാ പദ്ധതികൾക്ക്‌ ശനിയാഴ്‌ച തുടക്കമാകും. ഞായറാഴ്‌ച മുതൽ കൗൺസിലിങ്‌, സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ ആരംഭിക്കും. വെരിക്കോസ്‌ ആൻഡ്‌ അലോപേഷ്യ സ്‌പെഷ്യലിറ്റി ക്ലിനിക്കിന്‌ ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിലെ അസി. പ്രൊഫ. ഡോ. അരുൺകുമാർ നേതൃത്വം നൽകും. എല്ലാ മാസവും ആദ്യ ഞായറാഴ്‌ചയാണ്‌ വെരിക്കോസ്‌ സ്‌പെഷ്യലിറ്റി ക്ലിനിക്ക്‌. എല്ലാ രണ്ടാം ശനിയാഴ്‌ചകളിൽ ഡോ. ഗോപകുമാർ(റിട്ട. അസി. ഡയറക്ടർ) നേതൃത്വത്തിൽ ഓർത്തോ സ്‌പെഷ്യാലിറ്റി ക്ലിനിക്ക്‌ നൽകും.  
വർഷകാലത്തിൽ പാലിക്കേണ്ട ആരോഗ്യശീലങ്ങളെക്കുറിച്ച്‌ മാർഗനിർദേശങ്ങൾ വിദഗ്‌ധ ഡോക്ടർമാർ നൽകും. ഡോ. എബി, ഡോ. പ്രില്ലി, ഡോ. ജിബു എന്നിവർ വർഷകാല ചികിത്സാ പദ്ധതികൾക്ക്‌ നേതൃത്വം നൽകും. പകർച്ചപ്പനിക്കുള്ള പ്രതിരോധമരുന്ന്‌ എല്ലാദിവസവും സൗജന്യമായി നൽകുന്നതിനോടൊപ്പം സൗജന്യ വൈദ്യപരിശോനയും ഹോസ്‌പിറ്റലിൽ ലഭ്യമാക്കും. വ്യാഴാഴ്‌ച ദിവസങ്ങളിൽ ആശുപത്രിയിലെത്തുന്നവർക്ക്‌ വർഷകാല ചികിത്സയ്‌ക്കും മരുന്നിനും ഡിസ്‌കൗണ്ട്‌ ലഭിക്കും. ശാന്തിഗിരി പ്രിവിലേജ്‌ ഹെൽത്ത്‌കാർഡ്‌ സൗജന്യമായി വിതരണം ചെയ്യുമെന്ന്‌ ഏരിയ മാനേജർ അഖിൽ ജെ എൽ അറിയിച്ചു. സൗജന്യ കൺസൾട്ടേഷന്‌ 8111956007 എന്ന നമ്പരിൽ ബന്ധപ്പെടാം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top