22 September Saturday

പ്രളയത്തിൽ കേടുപാട് പറ്റിയ വീടുകളുടെ പുനരുദ്ധാരണം നടത്തും: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018
കോട്ടയം 
പ്രളയത്തിൽ കേടുപാട് പറ്റിയ വീടുകൾ നന്നാക്കി കൊടുക്കാൻ സിഐടിയു തീരുമാനിച്ചു. ഇലക്ട്രിക്കൽ വർക്കുകൾ, പ്ലംബിങ‌് ജോലികൾ, വീടുകളുടെ പുനരുദ്ധാരണ ജോലികളുമാണ് ചെയ്തു കൊടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സിഐടിയു ജില്ലാ കമ്മിറ്റി ഭാരവാഹികളുടെയും ഹെഡ്ലോഡ്, നിർമാണം, ആർട്ടിസാൻസ്, വാട്ടർ അതോറിറ്റി, കെഎസ്ഇബി യൂണിയനുകളുടെ സെക്രട്ടറി, പ്രസിഡന്റുമാരുടെയും, പ്രൈവറ്റ് ബിൽഡിങ‌് കോൺട്രാക്ട് അസോസിയേഷൻ ഭാരവാഹികളുടെയും സംയുക്ത യോഗം ചേർന്നു. 
സിഐടിയു ദേശീയ കൗൺസിൽ അംഗം വി എൻ വാസവൻ, ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ എന്നിവർ സംസാരിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് വി പി ഇബ്രാഹിം അധ്യക്ഷനായി.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top