17 November Saturday

റെയിൽവേ ശുചീകരണ തൊഴിലാളികൾ നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018
കോട്ടയം 
കോട്ടയം റെയിൽവേ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്. മൂന്ന് മാസമായി തൊഴിലാളികൾക്ക് ശമ്പളം  നൽകാത്തതിൽ പ്രതിഷേധിച്ചാണ് റെയിൽവേ കോൺട്രാക്ട‌് കേറ്ററിങ‌് ആൻഡ‌് ജനറൽ വർക്കേഴ്സ് യൂണിയൻ(സിഐടിയു)വിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്നത്.   
റെയിൽവേ പ്ലാറ്റ്ഫോമിലും, ട്രാക്കിലും, പരിസരങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികൾക്ക് രണ്ടും മൂന്നും മാസങ്ങൾ കൂടുമ്പോളാണ് ശമ്പളം കൊടുക്കുന്നത്. എല്ലാ തൊഴിലാളികൾക്കും ഒരു പോലയുമല്ല ശമ്പളം നൽകിവരുന്നത്. വളരെ തുച്ചമായ ശമ്പളമാണ് ഇവർക്ക് നൽകുന്നത്. 
പത്തും പതിനഞ്ചും കിലോ മീറ്റർ ദൂരം സഞ്ചരിച്ചാണ് ഇവരിൽ പലരും ജോലിക്ക് വരുന്നത്.  കൃത്യസമയത്ത് ജോലിക്ക് എത്തിയില്ലെങ്കിൽ നടപടിയും ഉണ്ടാകും. എന്നാൽ ശമ്പളത്തിന്റെയും മറ്റ് ആനുകൂല്യങ്ങുടെയും കാര്യത്തിൽ വർധന ഉണ്ടാക്കുന്ന കാര്യത്തിലോ അത് കൃത്യമായി നൽകുന്ന കാര്യത്തിലോ റെയിൽവേ അധികാരികളോ കോൺട്രാക്ടർക്കും ഉത്തരവദിത്തമില്ലാത്ത സമീപനമാണ് തൊഴിലാളികളോട് കാട്ടുന്നത‌്. ഇതിൽ പ്രതിഷേധിച്ചാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്നതെന്ന് പ്രസിഡന്റ് പി ഐ ബോസും, സെക്രട്ടറി എ പി സെബാസ്റ്റ്യനും പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top