15 November Thursday

സിപിഐ എം നേതൃത്വത്തിലുള്ള ശുചീകരണം പ്രവർത്തനം ഉൗർജ്ജിതം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018
കോട്ടയം
ദുരിതാശ്വാസ ക്യാമ്പുകൾ ഒഴിഞ്ഞ സ്കൂളുകളിൽ  ശുചീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. ബുധനാഴ്ച സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിലാണ് വേഗത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വർഗബഹുജന പ്രസ്ഥാനങ്ങൾ, അഭയം എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിൽ പ്രവർത്തനങ്ങൾ നടക്കുന്നത്. കൂടാതെ തദ്ദേശസ്വയംഭരണ ജനപ്രതിനധികൾ അടക്കമുള്ളവരും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്. 
ക്യാമ്പുകൾ കൂടുതലും പ്രവർത്തിച്ചത് സ്കൂളുകളിലായതിനാൽ അവിടം ശുചീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ചൊവ്വാഴ്ചകൊണ്ട് ഈ പ്രവർത്തനം പൂർത്തിയാകും. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ സ്കൂളുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. ക്ലാസ് മുറികൾ, ടോയ്ലറ്റുകൾ, സ്കൂൾ പരിസരങ്ങൾ എന്നിവ വൃത്തിയാക്കുകയും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. സ്കൂൾ കിണറുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്ത് ശുദ്ധജലം ഉറപ്പു വരുത്തുന്നുണ്ട്. ക്ലാസുകൾ ഡെറ്റോളും മറ്റും ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ശുചിത്വം ഉറപ്പുവരുത്തുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, ശുചിത്വമിഷൻ, എൻഎസ്എസ് പ്രവർത്തകർ, വികസന സമിതി അടക്കമുള്ളവരുടെ സഹകരത്തോടെ പ്രവർത്തനം നടന്നുവരുന്നു.  
വെള്ളക്കെടുതി ഏറ്റവും കൂടുതൽ അനുഭവപ്പെട്ട കുമരകം പ്രദേശത്തെ ശുചീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ഏകദേശം 5500ന് മുകിളിൽ വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നുകഴിഞ്ഞു. സിപിഐ എമ്മിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. നാട്ടകം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര പ്രദേശത്തും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പലയിടെത്തെയും പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ‌്. ചിലയിടത്ത‌് പൂർത്തിയായിട്ടുമുണ്ട‌്. 

 

പ്രധാന വാർത്തകൾ
Top