21 November Wednesday

വാട്സാപ്പ‌് സന്ദേശമെത്തി കരുതലായി ക്ഷീരസംഘങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Jul 28, 2018
വൈക്കം
കാലവർഷക്കെടുതിയിൽ വൈക്കത്തെ ക്ഷീരകർഷകർക്ക് തുണയായി നിന്നത് ക്ഷീരസംഘങ്ങൾ. ഒരു വാട്സാപ്പ് മെസേജാണ് ഓരോ ക്ഷീരസംഘങ്ങളെയും ഒന്നിച്ച് നിർത്താനും നാടിന്റെ ജീവൻ നിലനിർത്താനും കൂടെയുള്ള നാൽകാലികൾക്ക് കരുതലായതും. വൈക്കം ബ്ലോക്ക് ക്ഷീരവികസന വകുപ്പ് ഓഫീസർ കെ മനോഹരനാണ് വാട്സാപ്പ് സന്ദേശത്തിന് പിന്നിൽ. ‘‘ശക്തമായ പേമാരിയും വെള്ളപ്പൊക്കവും മൂലം ക്ഷീരകർഷകർ ദുരിതക്കയത്തിലാണ്. സർക്കാർ സഹായത്തിന് കാത്തിരിക്കാതെ ക്ഷീരസംഘങ്ങൾ കഴിയുന്നത്ര സഹായം ദുരിതബാധിതർക്ക് എത്തിച്ചു കൊടുക്കണം. സഹായം അത് എത്ര ചെറുതെങ്കിലും ഇപ്പോൾ വിലപ്പെട്ടതാണ്''എന്നായിരുന്നു ആ മെസേജ്. നിമിഷങ്ങൾക്കുള്ളിൽ തന്നെ മറുപടി എത്തിതുടങ്ങി. പശുക്കൾക്ക് വൈക്കോൽ, കാലിത്തീറ്റ, കർഷകർക്ക് അരിയും പച്ചക്കറിയും പലവ്യജ്ഞനങ്ങളും പിന്നാലെ, വെള്ളംകയറിയ പ്രദേശങ്ങളിലെ കന്നുകാലികളെ സുരക്ഷിതമേഖലയിലേക്ക് മാറ്റിപാർപ്പിക്കലും തുടങ്ങി. എല്ലാ മേഖലയിലും ക്ഷീരസംഘങ്ങൾ സഹായവുമായെത്തി. വൈക്കത്തെ ക്ഷീരകർഷകരുടെ കൂട്ടായ പ്രവർത്തനം മേഖലയിലെ നാശനഷ്ടങ്ങളുടെ ആധിക്യം കുറച്ചതായി ക്ഷീരവികസന വകുപ്പ് ഓഫീസർ കെ മനോഹരൻ പറഞ്ഞു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top