22 September Saturday

സമൂഹമാധ്യമങ്ങളിലൂടെ ആക്രമണ ആഹ്വാനവുമായി ആർഎസ‌്എസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 28, 2018
പൊൻകുന്നം
ചിറക്കടവിലെ സമാധാനാന്തരീക്ഷം തകർക്കാനും സിപിഐ എം പ്രവർത്തകരെ ആക്രമിക്കാനും ആർഎസ്എസും ബിജെപിയും ബോധപൂർവം ശ്രമിക്കുന്നതിന്റെ തെളിവുകൾ പുറത്ത്.
നവമാധ്യമങ്ങളിലൂടെയാണ് സിപിഐ എം പ്രവർത്തകരെ വധിക്കണമെന്നും കൈകാലുകൾ വെട്ടണമെന്നും ആവശ്യപ്പെട്ട് പോസ്റ്റുകൾ ഇടുന്നത്.
സിപിഐ എം പ്രവർത്തകരുടെ വീടുകളും വാഹനങ്ങളും ആക്രമിക്കണമെന്ന‌് സൂചിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ നിരന്തരം ഫേസ്ബുക്കിലൂടെയും വാട്സപ്പിലൂടെയും ഇക്കൂട്ടർ  നടത്തുന്നു.
ഇതേത്തുടർന്നാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി ചിറക്കടവിലെ 
സിപിഐ എം പ്രവർത്തകർക്കുനേരേ ആർഎസ്എസുകാർ ആക്രമണം നടത്തുന്നത്. ആർഎസ്എസുകാരുടെ നിരന്തരമുള്ള ആക്രമണത്തെ തുടർന്ന് ചിറക്കടവിലെ സമാധാനാന്തരീക്ഷം തകരുകയും കലക്ടർ ചിറക്കടവിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top