20 September Thursday

ബിഎസ്എൻഎൽ ജീവനക്കാരുടെ നിരാഹാരസമരം

വെബ് ഡെസ്‌ക്‌Updated: Friday Jul 27, 2018

 

 
കോട്ടയം
ബിഎസ്എൻഎല്ലിന് 4ജി സ്പെക്ട്രം അനുവദിക്കുക, ശമ്പളപരിഷ്കരണം നടപ്പാക്കുക, പെൻഷൻ വിഹിതം വാങ്ങുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാക്കുക, പെൻഷൻ പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിഎസ്എൻഎല്ലിലെ യൂണിയനുകളുടെയും അസോസിയേഷനുകളുടെയും ആഭിമുഖ്യത്തിൽ കോട്ടയത്ത് ജിഎംടി ഓഫീസിനുമുന്നിൽ റിലേ നിരാഹാരസമരം നടന്നു. 
സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ്ഘാടനംചെയ്തു. പ്രതാപ്കുമാർ, പി ഡി ജോണി, പി ആർ അജയകുമാർ, വി കാർത്തികേയൻ, വി കെ ഗംഗാധരൻ, കെ എസ് ഗീത(ബിഎസ്എൻഇയു), ബിജു ജോസഫ് പവ്വത്തിൽ, ഷാജി, സുരേഷ്കുമാർ(എസ്എൻഇഎ), സാബു യോഹന്നാൻ(എൻഎഫ്ടിഇ), ഒ കെ ഹരിദാസ്(എസ്ഇഡബ്ല്യുഎ ബിഎസ്എൻഎൽ), അൻസിൽ മുഹമ്മദ്(എഐജിഇടിഒഎ) എന്നിവർ സംസാരിച്ചു.
 
 
 
പ്രധാന വാർത്തകൾ
Top