25 September Tuesday

ഓണാഘോഷങ്ങൾ ഒഴിഞ്ഞതോടെ നിശ്ചലമായി പൂവിപണി

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018
പാലാ
ഓണാഘോഷങ്ങൾ ഇല്ല, വിവാഹചടങ്ങുകൾ ഒഴിവാക്കി, ഇതോടെ പൂ വിപണി നിശ്ചലമായി. വ്യാപാരികളും കരുതിയത് ആവശ്യത്തിനുമാത്രം. സാധാരണയായി ഓണക്കാലത്ത് തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പൂക്കൾ എത്തുന്നത്. ഓണക്കാലവും വിവാഹ സീസണുകളും അന്യസംസ്ഥാനങ്ങളിലെ പൂവിൽപനക്കാരുടെ കൊയ്ത്തുകാലമായിരുന്നു.
 ചിങ്ങം പിറക്കുമ്പോഴായിരുന്നു മിക്ക വിവാഹങ്ങളും നടന്നിരുന്നത് പൂക്കളമിടുവാനും വിവാഹ ചടങ്ങുകൾക്കുമായി മലയാളികൾ സാധാരണ വാങ്ങുന്നത് ബന്തി, ജമന്തി, വാടാമുല്ല, അരളി മുതലായവയാണ്. ഇവയ്ക്കെല്ലാം സാധാരണ  സീസണാവുമ്പോഴേക്കും കൃത്രിമ വിലക്കയറ്റവും ഉണ്ടാകാറുണ്ട്. ഇത്തവണയും അതിന് മാറ്റമൊന്നും ഉണ്ടായില്ല. 
എന്നാൽ വ്യാപാരം ഇടിഞ്ഞു എന്നുമാത്രം. ബന്തി 150, അരളി 300, വാടാമുല്ല 200, എന്നിങ്ങനെയാണ് ഇപ്പോൾ വിപണി വില. ഇതിൽ പല പൂക്കൾക്കും കഴിഞ്ഞ ആഴ്ചയിൽ ഉള്ളതിലും 50 രൂപയോളം വർധിച്ചിട്ടുണ്ട് എന്നാൽ സർക്കാർ തലത്തിലും, സ്കൂൾ, കോളേജ് തലങ്ങളിലും ക്ലബ്ബുകളിലും ഓണാഘോഷ പരിപാടികൾ റദ്ദാക്കിയിരുന്നു.
മിക്കവിവാഹങ്ങളും ലളിതമാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തതും പൂവിപണിയെ ബാധിച്ചെന്ന് വ്യാപാരികളും പറയുന്നു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top