21 September Friday

മികവിന്റെ പുതുവഴികൾ വെട്ടിത്തെളിച്ച‌് എംജിയുടെ മുന്നേറ്റം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 25, 2018

 കോട്ടയം

മികവാർന്ന പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ മികച്ച ഒന്നാമത്തെ സർവകലാശാല എന്ന അംഗീകാരത്തിന്റെ നേട്ടത്തിൽ എംജി സർവകലാശാല. പരീക്ഷാനടത്തിപ്പ്, വേഗത്തിലുള്ള  ഫലപ്രഖ്യാപനം,  ഗവേഷണരംഗത്തെ മികവ്, പാഠ്യപദ്ധതിയിലെ പരിഷ്കാരങ്ങൾ തുടങ്ങിയവയെല്ലാം ചേർന്നാണ് എംജി സർവകലാശാലയെ മുൻപന്തിയിൽ എത്തിച്ചത്.  എംജി സിൻഡിക്കറ്റിന്റെ കാര്യക്ഷമമായ ഇടപെടലുകളാണ് ഈ നേട്ടത്തിന് പിന്നിൽ. ബജറ്റ് പ്രഖ്യാപനങ്ങൾ ഒന്നൊന്നായി നടപ്പാക്കിയതാണ് വിജയക്കുതിപ്പിന് അടിസ്ഥാനം. സർവകലാശാല കൈവരിച്ച നേട്ടങ്ങളിൽ സംസ്ഥാനസർക്കാരും സന്തുഷ്ടി രേഖപ്പെടുത്തി.
വേണം കൂടുതൽ 
പഠനവകുപ്പുകൾ
മൂന്നര പതിറ്റാണ്ടു പിന്നിടുന്ന എംജി സർവകലാശാലയ്ക്ക് ഇനിയും 18 പഠന വകുപ്പുകൾ മാത്രമാണുള്ളതെന്നതു മാത്രമാണ് ഒരു പോരായ്മ. ഈ സാഹചര്യത്തിൽ പുതുതായി പത്ത് പഠനവകുപ്പുകൾ കൂടി ആരംഭിക്കാൻ സർവകലാശാല സർക്കാരിനോട് അനുവാദം തേടിയിട്ടുണ്ട്. അതുപോലെ സർവകലാശാലയ്ക്കുള്ള പദ്ധതിയിതര വിഹിതം വർധിപ്പിക്കണമെന്ന ആവശ്യവും സർക്കാരിന് മുന്നിൽവച്ചിട്ടുണ്ട്. 
 
പ്രധാന വാർത്തകൾ
Top