18 November Sunday

ചികിത്സാ സഹായം നൽകി

വെബ് ഡെസ്‌ക്‌Updated: Monday Jun 25, 2018

 നെടുംകുന്നം 

റിയാദ് കേളി കലാസാംസ‌്കാരിക വേദിയുടെ നേതൃത്വത്തിൽ ക്യാൻസർ രോഗിക്ക‌് ചികിത്സ സഹായം  നൽകി. നെടുംകുന്നം മനകര കടുപ്പിൽ റോസമ്മയ്ക്കാണ് ചികിത്സാ സഹായം നൽകിയത്.
ക്യാൻസർ ബാധിതയായി ഏറെനാളായി ചികിത്സയിലായിരുന്നു റോസമ്മ . കേരള പ്രവാസി സംഘം കോട്ടയം ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെട്ടാണ് കേളി കലാ സാംസ്കാരിക വേദി റോസമ്മയ്ക്ക് ചികിത്സാസഹായം നൽകിയത്.
സാംസ്കാരിക വേദി ഭാരവാഹികളും, സിപിഐ എം പ്രവർത്തകരും റോസമ്മയുടെ വീട്ടിൽ എത്തിയാണ് ചികിത്സാസഹായം നൽകിയത്.  നെടുംകുന്നം ലോക്കൽ കമ്മിറ്റി  സെക്രട്ടറി എ കെ ബാബു തുക കൈമാറി. റിയാദ് കേളി കലാ സാംസ്കാരിക വേദി പ്രസിഡന്റ‌് മുഹമ്മദ് കുഞ്ഞ് വള്ളികുന്നം.
അൽഖർജ് ഏരിയ കമ്മിറ്റിയംഗം ജയൻ പെരുന്നാട്, ഷാജി വെച്ചൂർ, കേരളാ പ്രവാസി സംഘം ജില്ലാ ജോയിന്റ‌് സെക്രട്ടറി എസ് അനിൽ, പഞ്ചായത്തംഗങ്ങളായ ജോ ജോസഫ്, ലതാ ഉണ്ണികൃഷ്ണൻ, സിപിഐ എം ലോക്കൽ കമ്മിറ്റിയംഗങ്ങളായ കെ എൻ വിശ്വംഭരൻ, രഞ്ജി രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
72,340 രൂപയാണ് കേളി കലാ സാംസ്കാരിക വേദി റോസമ്മയ്ക്ക് ചികിത്സാസഹായമായി നൽകിയത്.
 
 
 
പ്രധാന വാർത്തകൾ
Top