17 December Monday

അന്വേഷണത്തിലും അറസ്റ്റിലും സന്തോഷമെന്ന് സിസ‌്റ്റർ അനുപമ

വെബ് ഡെസ്‌ക്‌Updated: Saturday Sep 22, 2018
കുറവിലങ്ങാട്
കന്യാസ്ത്രിയുടെ ബലാൽസംഗ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലും അറസ്റ്റിലും സന്തോഷം ഉണ്ടെന്ന് ആദ്യഘട്ടം മുതൽ സമര രംഗത്തുള്ള മിഷനറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീകൾ പറഞ്ഞു.
  ആരോടും പരാതിയും പരിഭവവും ഇല്ല.വ്യക്തിപരമായി ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരായല്ല സമരം നടത്തിയതെന്ന് സിസ‌്റ്റർ അനുപമ പറഞ്ഞു. അദ്ദേഹത്തിന്റെ ചെയ്തികൾക്ക് എതിരായാണ് സമരം ചെയ്തത്.   ഇനി ഫ്രാങ്കോമാർ ഉണ്ടാകരുത്. ഈ സമരത്തിലൂടെ സഭയിലെ തെറ്റുകൾക്കെതിരെയുള്ള നവീകരണം നടക്കണം. കള്ളക്കേസല്ല . തെളിവുകൾ വച്ചാണ് അറസ്റ്റ്. നിയമം നിയമത്തിന്റെ വഴിയെ പോകുന്ന സാഹചര്യമാണുള്ളത്. അറസ്റ്റോടെ സമരം നിർത്തുന്നു. കൊച്ചിയിലെ സമരത്തിൽ നിന്ന് മടങ്ങിയെത്തിയ  അനുപമ പറഞ്ഞു
പ്രധാന വാർത്തകൾ
Top