14 November Wednesday

മുളക്കുളത്ത്‌ വെള്ളം കയറിയ ജോയിയുടെ കട സിപിഐ എം ‐ ഡിവൈഎഫ്‌ഐ പ്രവർത്തകർ ശുചിയാക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018

മുളക്കുളത്ത്‌ വെള്ളം കയറിയ ജോയിയുടെ കട സിപിഐ എം ‐ ഡിവൈഎഫ്‌ഐ പ്രവർത്തകർ ശുചിയാക്കുന്നു

 മുളക്കുളം

വെള്ളപ്പൊക്കത്തിൽപ്പെട്ടവരെ രക്ഷിക്കാൻ പോയ ജോയിയുടെ കടയില്‍ വെള്ളംകയറി ലക്ഷങ്ങളുടെ നഷ്ടം. മൂവാറ്റുപുഴയാറ് കരകവിഞ്ഞൊഴുകി മുളക്കുളം അമ്പലപ്പടിയിലേക്ക് അപ്രതീക്ഷിതമായി വെള്ളംവന്നതോടെ നിരവധി വീടുകളിൽനിന്ന് ആളുകളെ രക്ഷിക്കാൻ കടയില്‍നിന്നും രക്ഷാപ്രവർത്തനം നടത്തിയ മുളക്കുളം ചന്ദ്രപുരക്കല്‍ ജോയിയുടെ കടയിൽ വെള്ളംകയറി ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. 
ആറ് കരകവിഞ്ഞ് മുളക്കുളം അമ്പലപ്പടി ജങ‌്ഷനിലൂടെയുള്ള റോഡിലൂടെ വെള്ളം ഒഴുകി മുന്നൂറോളം വീടുകളിൽ മിനിട്ടുകൾക്കൊണ്ടാണ് വെള്ളംകയറിയത്. രക്ഷാപ്രവർത്തനത്തിനായി നാട്ടുകാർക്കൊപ്പം കൂടിയ  ജോയിയും സംഘവും വെള്ളം കയറിയ വീടുകളിൽനിന്ന് മുഴവൻ ആളുകളേയും സുരക്ഷിത കേന്ദ്രത്തിലെത്തിച്ചശേഷമാണ് തന്റെ കടയിലേക്ക് മടങ്ങിയത‌്. അപ്പോൾ കടയുടെ  ഷട്ടര്‍ തുറക്കാന്‍ കഴിയാത്ത വിധം  വെള്ളത്തിൽ മുങ്ങിയിരുന്നു. 
മൂന്ന് ദിവസങ്ങൾ കാത്തിരുന്ന ശേഷം കടതുറന്നുനോക്കിയപ്പോൾ ഫർണീച്ചറുകളടക്കം നഷ്ടമായിരുന്നു. വെള്ളം കയറിയതിനെ തുടര്‍ന്ന് ജോയിയുടെ കട സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്നാണ് വൃത്തിയാക്കി നൽകിയത്. ലക്ഷം രൂപയുടെ നാശനഷ്ടം കടയിലുണ്ടായതായാണ് കണക്കാക്കുന്നത്.
പ്രധാന വാർത്തകൾ
Top