22 September Saturday
വെള്ളപ്പൊക്കം

സഹായഹസ്‌തം നീട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018

കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീണ്ടൂർ രാജീവ‌് ഗാന്ധി കോളനിയിൽ നൽകിയ ദുരിതാശ്വാസ സഹായം ജില്ലാ പഞ്ചായത്തംഗം മഹേഷ‌് ചന്ദ്രൻ ഉദ‌്ഘാടനംചെയ്യുന്നു

  കോട്ടയം

 മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഇനിയും പ്രളയജലം പിൻവാങ്ങാത്ത പ്രദേശങ്ങളിൽ നാടിന്റെ വിവിധയിടങ്ങളിൽ നിന്ന‌് സഹായം എത്തുന്നു. സംസ്ഥാന സർക്കാരിനും സിപിഐ എമ്മിനും പുറമെ നിരവധി സംഘടനകളും സഹായത്തിനായി രംഗത്തുണ്ട‌്. എംജി സർവകലാശാലാ എംപ്ലോയീസ് അസോസിയേഷൻ, കെഎസ്‌ടിഎ, കെഎസ‌്ഇബി വർക്കഴ‌്സ‌് അസോസിയേഷൻ(സിഐടിയു) തുടങ്ങിയവയുടെ നേതൃത്വത്തിൽ ദുരിത ബാധിതർക്ക്‌ സഹായം എത്തിച്ചു. 
 കോട്ടയം സമീപകാലത്തു കണ്ട ഏറ്റവുംവലിയ വെള്ളപ്പൊക്കത്തിൽനിന്ന‌് ഇനിയും ദുരിതബാധിത മേഖലകൾ മുക്തമായിട്ടില്ല. ക്യാമ്പുകൾ ഇപ്പോഴും തുടരുന്നു. പടിഞ്ഞാറൻ മേഖലയിലെ നിരവധി പ്രദേശങ്ങൾ ഇപ്പോഴും ഒറ്റപ്പെട്ടു കിടക്കുകയാണ‌്. നാലുപാടും വെള്ളം കയറിയ പ്രദേശങ്ങളിൽ വള്ളത്തിലെത്തിയാണ‌് സഹായം വിതരണം ചെയ്യുന്നത‌്.
 
 ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ആളുകൾക്ക് എംജി സർവകലാശാലാ എംപ്ലോയീസ് അസോസിയേഷൻ അരിയും മറ്റ് അവശ്യസാധനങ്ങളുമെത്തിച്ചു. അതിരമ്പുഴ നിവാസികളായ നൂറോളം ആളുകൾ താമസിക്കുന്ന അതിരമ്പുഴയിലും ശ്രീകണ‌്ഠമംഗലത്തുമുള്ള രണ്ട് ക്യാമ്പുകളിലാണ് സഹായമെത്തിച്ചത്. അസോസിയേഷൻ പ്രസിഡന്റ്  വി പി മജീദ്, ജനറൽ സെക്രട്ടറി പി പത്മകുമാർ,  വൈസ് പ്രസിഡന്റ് പി എം രാജേന്ദ്രൻ,  ട്രഷറർ വി ഗിരീഷ്കുമാർ എന്നിവരടക്കം നിരവധി പ്രവർത്തകർ പങ്കെടുത്തു.
 കെഎസ‌്ടിഎയുടെ നേതൃത്വത്തിൽ അധ്യാപകരും ദുരിതാശ്വാസ പ്രവർത്തനത്തിൽ സജീവം. കോട്ടയം ടൗൺ ഗവ. എൽപി സ‌്കൂളിലെ ക്യാമ്പിൽ ഭക്ഷണവും കുട്ടികൾക്ക‌് പലഹാരങ്ങളും വിതരണം ചെയ‌്തു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം കെ പ്രഭാകരൻ വിതരണം നിർവഹിച്ചു. പി ബി കുരുവിള, കെ ജെ പ്രസാദ‌്, ബിറ്റു പി ജേക്കബ‌്, സി പി രാരിച്ചൻ, പി ബിന്ദു, കെ എം സലീം, സൂസൻ ചാണ്ടി, സ‌്മിത എം ജേക്കബ‌് എന്നിവർ നേതൃത്വം നൽകി. 
  പള്ളം ഭാഗത്തുള്ള കോളനികളിൽ അരിയും പലവ്യഞ‌്ജനങ്ങളും നൽകി. കെഎസ‌്ടിഎ സംസ്ഥാന എക‌്സിക്യുട്ടിവ‌് അംഗം പി ബി കുരുവിള, സിപിഐ എം ചിങ്ങവനം ലോക്കൽ സെക്രട്ടറി ജയിംസ‌് എന്നിവർ വിതരണം നിർവഹിച്ചു. അജി മോഹനൻ, പി പി ജോയി, സരുൺ സുഭാഷ‌് എന്നിവർ നേതൃത്വം നൽകി. വൈക്കം മേഖലയിൽ സിപിഐ എം ലോക്കൽ സെക്രട്ടറി അശോകൻ ഉദ‌്ഘാടനം ചെയ‌്തു. കെഎസ‌്ടിഎ നേതാക്കളായ ഇ ആർ നടേശൻ, രാജേഷ‌്,  ബിനു കെ പവിത്രൻ എന്നിവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക‌് നേതൃത്വം നൽകി. വിവിധ ആവശ്യങ്ങളുന്നയിച്ച‌് ശനിയാഴ‌്ച നടത്താനിരുന്ന അധ്യാപക മാർച്ചും ധർണയും ദുരിതാശ്വാസ പ്രവർത്തനത്തെതുടർന്ന‌് കെഎസ‌്ടിഎ മാറ്റിവച്ചിരുന്നു.
 കെഎസ‌്ഇബി വർക്കഴ‌്സ‌് അസോസിയേഷൻ(സിഐടിയു) ദുരിതബാധിതർക്ക‌് 10 കിലോ അരി നൽകി. അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെയാണ‌് സഹായം നൽകിയത‌്. അസോസിയേഷൻ സംസ്ഥാന വൈസ‌് പ്രസിഡന്റ‌് സി ആർ അനിൽകുമാർ നേതൃത്വം നൽകി.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top