21 September Friday
ത്രിപുരയിലെയും ബംഗാളിലെയും ജനാധിപത്യ കശാപ്പ‌്

എൽഡിഎഫ‌് സായാഹ്ന ധർണ 24 ന‌്

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018
കോട്ടയം
ത്രിപുരയിലും ബംഗാളിലും നടക്കുന്ന ജനാധിപത്യ കശാപ്പിനെതിരെയുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി 24 ന‌് കോട്ടയത്ത‌് എൽഡിഎഫ‌് നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തും.  
  ഇരുസംസ്ഥാനത്തും ഭരണം നടത്തുന്ന പാർടികളുടെ നേതൃത്വത്തിൽ വൻ അക്രമങ്ങളാണ‌് അരങ്ങേറുന്നത‌്. ത്രിപുരയിൽ നിയമസഭാ തെരഞ്ഞെടുപ്പിനെ തുടർന്ന‌് ആർഎസ‌്എസുകാർ കമ്യൂണിസ‌്റ്റുകാർക്കെതിരെ ക്രൂരമായ ആക്രമണമാണ‌് നടത്തിയത‌്. 2100﹣ലധികം പാർടി പ്രവർത്തകരുടെ വീടുകൾ തകർത്തു.  
  നിയമസഭാ തെരഞ്ഞെടുപ്പ‌് മുതൽ തൃണമൂൽ ആരംഭിച്ച കൊലപാതക രാഷ‌്ട്രീയം ഇപ്പോഴും തുടരുകയാണ‌്. 24000 ത്തിലേറെ കള്ളക്കേസുകൾ ഇടതുപക്ഷ പ്രവർത്തകർക്കു മേൽ ചുമത്തി. അടുത്തിടെ നടന്ന തദ്ദേശതെരഞ്ഞെടുപ്പിനോടനുബന്ധിച്ച‌് 40 ഇടതുപക്ഷ പ്രവർത്തകർ കൊല്ലപ്പെട്ടു. ഇത്തരത്തിൽ ജനാധിപത്യത്തെ അക്ഷരാർഥത്തിൽ ഇല്ലായ‌്മ ചെയ‌്ത‌് അഴിഞ്ഞാടുന്നവർക്കെതിരായി രാജ്യത്തിന്റെ  പ്രതിഷേധത്തിന്റെ ഭാഗമായാണ‌് ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത‌്.
 ചൊവ്വാഴ‌്ച വൈകിട്ട‌് നാലു മുതൽ ഏഴുവരെ തിരുനക്കര പഴയ പൊലീസ‌് സ‌്റ്റേഷൻ മൈതാനത്ത‌് നടക്കുന്ന ധർണ വിജയിപ്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളോടും എൽഡിഎഫ‌് ജില്ലാ കൺവീനർ പ്രൊഫ. എം ടി ജോസഫ‌് അഭ്യർഥിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top