14 November Wednesday
വി എൻ വാസവൻ തറക്കല്ലിട്ടു

ആലീസിന‌് വീട്‌: സ്വപ്‌നം യാഥാർഥ്യമാകുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jun 22, 2018
 
കുമരകം
ആടിയുലയുന്ന വീട്ടിൽനിന്നും അടച്ചുറപ്പുള്ള വീട്ടിലേക്ക് ആലീസിനും കൊച്ചുമക്കൾക്കും കിടക്കാം. അതിനിനി നാലുമാസംകൂടി കാത്തിരുന്നാൽ മതി. വീടുവച്ച് നൽകുന്നതിനുള്ള പ്രാരംഭപ്രവർത്തനത്തിന് വ്യാഴാഴ്ച തുടക്കമായി. വീടിന്റെ തറക്കല്ലിടീൽ സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ നിർവഹിച്ചു. 
സിപിഐ എം കുമരകം നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീടുവച്ച് നൽകുന്നത്. കുമരകം 15ാം വാർഡിൽ പള്ളിത്തോപ്പിൽ ആലീസ്(55), ഇവരുടെ കൊച്ചുമക്കളായ സുജിത(13), ശ്രുതി(12), സൂര്യ(ഏഴ‌്) എന്നിവരാണ് ആലീസിനൊപ്പം താമസിക്കുന്നത്. കല്ലിടീൽ ചടങ്ങിൽ സിപിഐ എം ഏരിയ സെക്രട്ടറി ബി ശശികുമാർ, നോർത്ത് ലോക്കൽ സെക്രട്ടറി കെ കേശവൻ, ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ, കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോൻ, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ വി ബിന്ദു, കെ എം ബാബു, പി ഐ എബ്രഹാം എന്നിവർ സംസാരിച്ചു.     
 അഞ്ചുവർഷംമുമ്പ‌് സിനിയുടെ ഭർത്താവ് സുരേഷ് കുടുംബകലഹത്തെ തുടർന്ന് വീടുവിട്ടു. പിന്നീട് മക്കളെ ഉപേക്ഷിച്ച് സിനിയും പോയി. മകളും ഭർത്താവും പിണങ്ങിപ്പിരിഞ്ഞതോടെയാണ് മൂന്നു പേരക്കിടാങ്ങൾക്ക് ആലീസ് എന്ന മുത്തശ്ശി ‘അമ്മ ’യായിമാറിയത്. കഴിഞ്ഞ മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര അടക്കം നിലം പതിച്ചു. മുറ്റത്ത് മഴവെള്ളവും ചെളിയും നിറഞ്ഞ സാഹചര്യമായിരുന്നു. ഇളയ പേരക്കുട്ടി ശ്രുതിയാണ് ഇവരോടൊപ്പമുള്ളത്. മൂത്ത രണ്ടു പെൺകുട്ടികളെ നാട്ടുകാർ മാവേലിക്കരയിലുള്ള കോൺവെന്റിലാണ്.
നാലുമാസംകൊണ്ട് വീടുപണിത് നൽകാനാണ് ലോക്കൽ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള വിപുലമായ സംഘാടകസമിതി 23ന് വൈകിട്ട് ആറിന് സിപിഐ എം കുമരകം ലോക്കൽ കമ്മിറ്റി ഓഫീസിൽ ചേരും.
 
പ്രധാന വാർത്തകൾ
Top