20 November Tuesday

ഒരുദിവസം 9000 ചപ്പാത്തി; ദുരിതബാധിതർക്ക‌് ഭക്ഷണം തയ്യാറാക്കി വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018

എംജി സർവകലാശാല വിദ്യാർഥികൾ ഹോസ്റ്റൽ അടുക്കളയിൽ ദുരിത ബാധിതർക്കായി ഭക്ഷണം തയ്യാറാക്കുന്നു

 ഏറ്റുമാനൂർ 

ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക‌് ചേക്കേറിയവരുടെ വിശപ്പകറ്റാൻ വിദ്യാർഥികളും. എസ്എഫ്ഐ നേതൃത്വത്തിൽ എംജി യൂണിവേഴ്സിറ്റിയിലെ ഒരുകൂട്ടം വിദ്യാർഥികളാണ് സഹായഹസ്തവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ചപ്പാത്തി, ദോശ, കറി തുടങ്ങിയവയാണ് നൂറോളം വിദ്യാർഥികൾ ചേർന്ന് ഉണ്ടാക്കുന്നത്. ഇതിനായി ഒരു ഹോസ്റ്റൽ ഒഴിച്ചിട്ടിരിക്കുന്നു. ദിനംപ്രതി 9000 ലധികം ചപ്പാത്തി ഉണ്ടാക്കും. വിദ്യാർഥികൾ തന്നെ ഇവ  ക്യാമ്പുകളിൽ എത്തിക്കും.
ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്നും ഭക്ഷണം ആവശ്യപ്പെടുന്നുണ്ട‌്. ഇതിനകം 20000 ലധികം ചപ്പാത്തി  ഉണ്ടാക്കി. ആദ്യം ചെറിയ തോതിൽ ഹോസ്റ്റലിലെ  അടുക്കളയിൽ തുടങ്ങിയ ഭക്ഷണം തയ്യാറാക്കൽ പിന്നീട് ഹോസ്റ്റലിലെ മുഴുവൻ വിദ്യാർഥികളും ഏറ്റെടുക്കുകയായിരുന്നു. ക്യാമ്പുകളിൽ നല്ല ഭക്ഷണം എത്തിക്കണമെന്ന നിർബന്ധമാണ് വിദ്യാർഥികളെ ഹോസ്റ്റൽ അടുക്കളയിൽ തന്നെ ആഹാരം തയ്യാറാക്കാൻ ഇവരെ പ്രേരിപ്പിച്ചത്. വിദ്യാർഥികൾക്കൊപ്പം  സുമനസ്സുകളുടെ സഹായവും ചേർന്നതോടെ  ഭക്ഷണം പാകം ചെയ്യാനുള്ള  സാധനങ്ങൾ ക്യാമ്പസിലേക്ക‌് എത്താൻ തുടങ്ങി.
 ഓണാവധി വന്നിട്ടും വീടുകളിൽ പോകാതെയാണ് വിദ്യാർഥികൾ ദുരിതബാധിതർക്കായി ഭക്ഷണം തയ്യാറാക്കുന്നത്
 
 
പ്രധാന വാർത്തകൾ
Top