Top
15
Friday, December 2017
About UsE-Paper

കാണാതായ ദമ്പതികളുടെ ബന്ധുകള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

Friday Apr 21, 2017
വെബ് ഡെസ്‌ക്‌

 കോട്ടയം > കുമ്മനത്ത് കാണാതായ ദമ്പതികളുടെ ബന്ധുക്കള്‍ നിവേദനവുമായി മുഖ്യമന്ത്രി പിണറായി വിജയനു മുന്നില്‍. കോട്ടയം തിരുനക്കര മൈതാനത്ത് ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളന വേദിയിലെത്തിയാണ് നിവേദനം നല്‍കിയത്.

കാണാതായ കുമ്മനം അറുപുറ ഒറ്റക്കണ്ടത്തില്‍ ഹാഷിമിന്റെ പിതാവാണ് ഹാഷിമിന്റെ കുട്ടികള്‍ക്കൊപ്പമെത്തി മുഖ്യമന്ത്രിയെ കണ്ടത്. 
സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ അനില്‍കുമാര്‍, ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എസ് ബഷീര്‍, സെക്രട്ടറി റൂബി ചാക്കോ, ബി എ അബ്ദുള്‍കരീം എന്നിവരും ഒപ്പമുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഹാഷിമിനെയും ഭാര്യ ഹബീബയെയും കാണാതാകുന്നത്. പുതിയ കാറില്‍ ഭക്ഷണം കഴിക്കാനായി പുറത്തുപോയ ഇവരെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.