22 September Saturday

ക്യാമ്പുകളിൽ കഴിയുന്നവർക്ക് അരിയും പച്ചക്കറിയും വിതരണം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018

 

 
കോട്ടയം 
പ്രളയദുരിതത്തെ തുടർന്ന് ഗാന്ധിനഗർ പ്രദേശത്തെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അരിയും പച്ചക്കറിയും വിതരണംചെയ്തു. കുമാരനല്ലൂർ സർവീസ് സഹകരണബാങ്കിന്റെ സഹകരണത്തോടെ സിപിഐ എമ്മിന്റെ നേതൃത്വത്തിലായിരുന്നു വിതരണം. സിപിഐ എം ജില്ലാ സെക്രട്ടറി  വി എൻ വാസവൻ വിതരണോദ‌്ഘാടനം നിർവഹിച്ചു. ഏരിയ കമ്മിറ്റി അംഗം സി ടി പ്രദീപ്, കുമാരനല്ലൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി പി ആർ പ്രസാദ്, കുമാരനല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ‌് പ്രൊഫ. പി ജി സുകുമാരൻനായർ, ഭരണസമിതിയംഗം സൈറാ ഷാഫി, ബ്രാഞ്ച് അംഗങ്ങളായ കെ എസ് സനീഷ്, പി എൻ സാബു, കെ സന്തോഷ് കുമാർ എന്നിവർ സംബന്ധിച്ചു. 50 കുടുംബങ്ങളിലായി 200ഓളം പേരാണ് ഇവിടെ കഴിയുന്നത്.  
കാരാപ്പുഴ സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ അരിയും പലവ്യജ്ഞനവും വിതരണം ചെയ്തു. കാരാപ്പുഴ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കഴിയുന്ന 26 കുടുംബങ്ങൾക്കും, വേളൂർ സെന്റ് ജോൺസ് യുപി സ്കൂളിൽ കഴിയുന്ന 40 കുടുംബങ്ങൾക്കുമാണ് അവശ്യസാധനങ്ങൾ വിതരണം ചെയ്തത്. സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ വിതരണോദ‌്ഘാടനം നിർവഹിച്ചു. തിരുവാതുക്കൽ ലോക്കൽ സെക്രട്ടറി സി ജി രഞ്ജിത്ത്, പുത്തനങ്ങാടി ലോക്കൽ സെക്രട്ടറി പി എസ് സച്ചിദാനന്ദനായിക്, കൗൺസിലർമാരായ അഡ്വ.അഭിഷേക്, വി വി ഷൈല, ബാങ്ക് പ്രസിഡന്റ് വി സി മോഹനൻ, ഭരണസമിതി അംഗങ്ങളായ പി കെ വിനയചന്ദ്രൻ, ചിത്ര രാജു, സാലി ജേക്കബ്, ബാങ്ക് സെക്രട്ടറി കെ ആർ രാജീവ്, കോ‐ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ ജില്ലാ സെക്രട്ടറി ടി എൻ മനോജ് എന്നിവർ സംബന്ധിച്ചു.
 
 
 
പ്രധാന വാർത്തകൾ
Top