21 April Saturday
ക്രിസ്മസിനെ വരവേറ്റ് വിപണി

സ്റ്റാറായി ജിമിക്കിക്കമ്മല്‍

വെബ് ഡെസ്‌ക്‌Updated: Tuesday Dec 19, 2017

കഞ്ഞിക്കുഴിയിലെ ഒരു കടയില്‍ ക്രിസ്മസ് സ്റ്റാര്‍ വാങ്ങാനെത്തിയ കുട്ടികള്‍ വര്‍ണവിസ്മയംകണ്ട് നില്‍ക്കുന്നു

 

 
 
കോട്ടയം > ക്രിസ്മസ്് പുതുവത്സര ആരവം അറിയിച്ച് വിപണി. പാട്ടിനനുസരിച്ച് കത്തുന്ന ഡെക്കറേഷന്‍ ലൈറ്റുകളാണ് ഇത്തവണ വിപണിയിലെ വേറിട്ട ഐറ്റം. ബ്ളൂടൂത്ത് വഴി ഇഷ്ടമുള്ള പാട്ടുകള്‍ ലൈറ്റിലൂടെ പുറത്തെത്തുന്ന വിധത്തില്‍ സ്പീക്കര്‍ ഘടിപ്പിച്ചാണ് ഇത്തരം ലൈറ്റുകള്‍ നിര്‍മിച്ചിട്ടുള്ളത്. പാട്ടിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് ലൈറ്റ് കത്തുന്നതിലും ഏറ്റകുറച്ചിലുണ്ടാകും. 80 രൂപ മുതലാണ് ഇതിന്റെ വില. 
പേപ്പര്‍ നക്ഷത്രങ്ങളുടെ വരവ് ഇത്തവണ കുറവാണെന്ന് കച്ചവടക്കാര്‍ പറയുന്നു. എല്‍ഇഡി നക്ഷത്രങ്ങളാണ് വിപണിയിലെ താരം. 160-600 രൂപ വിലനിലവാരത്തില്‍ ലഭിക്കും എല്‍ഇഡി നക്ഷത്രങ്ങള്‍. വലിപ്പത്തിലും കാഴ്ചയിലും വ്യത്യാസമുള്ളവയാണ് ഇത്തരം നക്ഷത്രങ്ങള്‍. എല്‍ഇഡി സ്റ്റാറുകള്‍ക്ക് ആവശ്യക്കാരേറേയാണ്. കൊല്ലം, വടുതല ഭാഗങ്ങളില്‍നിന്നാണ് പേപ്പര്‍ നക്ഷത്രങ്ങള്‍ കൂടുതലായി വരുന്നത്. ചൈനയില്‍ നിന്നാണ് എല്‍ഇഡി ലൈറ്റുകള്‍ വിപണിയിലെത്തുന്നത്. ചൈനയില്‍ നിന്ന് ക്രിസ്മസ്്- ന്യൂ ഇയര്‍ സാധനങ്ങളുടെ വരവ് കുറവാണെന്ന് കച്ചവടക്കാര്‍ പറയുന്നു. 
 
സിനിമാപ്പേരിലുള്ള നക്ഷത്രങ്ങള്‍ ചോദിച്ച്  കടകളില്‍ എത്തുന്നവരും കുറവല്ല. ജിമിക്കി കമ്മല്‍ എന്ന പേരിലുള്ള നക്ഷത്രമാണ് ഇതില്‍ കേമന്‍. ബാഹുബലി നക്ഷത്രങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. സ്വര്‍ണനിറത്തില്‍ ചിറകുകള്‍ തുന്നിചേര്‍ത്ത് പിടിപ്പിച്ചവയാണ് ജിമിക്കി കമ്മല്‍ നക്ഷത്രങ്ങള്‍. ബാഹുബലി നക്ഷത്രത്തിന് വാലുകളുടെ  എണ്ണം കൂടും. 
കോട്ടണ്‍ കൊണ്ടുള്ള സാന്തായുടെ മുഖംമുടിക്ക് പകരം ഫര്‍ക്ളോത്തും സാറ്റേണും കൊണ്ടുള്ള മുഖംമൂടികളും ഇത്തവണ വിപണിയിലെത്തിയിട്ടുണ്ട്. കോട്ടണ്‍ ഉപയോഗിച്ചുള്ള മുഖംമൂടിയില്‍ സാന്തയുടെ വെള്ള താടി പരുപരുത്തതായിരിക്കും. സാറ്റേണ്‍ നൂലുകൊണ്ടുള്ള സാന്തായുടെ വെള്ള താടി പഞ്ഞി പോലെ വളരെ മൃതുലമാണ്. 250 രൂപ മുതലാണ് ഇതിന്റെ വില. വെള്ള കോട്ടണ്‍ വിതറി മഞ്ഞിന്റെ പ്രതീതി വരുത്തുന്ന ക്രിസ്മസ്് ട്രീകളും വിപണിയിലുണ്ട്. പാമ്പിന്റെ ആകൃതിയില്‍ വളഞ്ഞുപുളഞ്ഞ ബലൂണുകള്‍ ക്രിസ്തുമസ്സ് അലങ്കാരത്തിന് മാറ്റു കൂട്ടും. ക്രിസ്മസ് ട്രീ അണിയിച്ചൊരുക്കാനുള്ള വര്‍ണപ്പന്തുകള്‍, നക്ഷത്രങ്ങള്‍, ലൈറ്റുകള്‍ ഘടിപ്പിച്ച മാലകള്‍ എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്. മൊത്തകച്ചവടക്കാര്‍ക്ക് പുറമേ വഴിയോരങ്ങളിലും കച്ചവടക്കാര്‍ ക്രിസ്മസിനെ സ്വീകരിക്കാന്‍ ഒരുങ്ങി കഴിഞ്ഞു.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top