21 September Friday

കൈത്താങ്ങായി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018

കുമരകം ഗവ. ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ വെള്ളം കയറിയതിനെ തുടർന്ന്‌ ജനങ്ങളെ സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവന്റെ നേതൃത്വത്തിൽ നാട്ടകം ഗവ. കോളേജിലെ ക്യാമ്പിൽ എത്തിച്ചപ്പോൾ

  

കോട്ടയം
പ്രളയക്കയങ്ങളിൽ രക്ഷാദൗത്യവുമായി സിപിഐ എം ജില്ലാ നേതൃത്വം മൂന്ന് ദിവസമായി രംഗത്ത്. ജില്ലാ സെക്രട്ടറി വി എൻ വാസവന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് മലവെള്ളത്തിൽ മുങ്ങിയ കുട്ടനാട്ടിൽ നിന്നും എസി റോഡിന്റെ ഇരുകരകളിൽ നിന്നും പതിനായിരങ്ങളെയാണ് ജീവിതത്തിന്റെ തുരത്തിലേക്ക് കൈപിടിച്ചുകയറ്റിയത്. 
മോട്ടോർ ബോട്ടിൽ വെള്ളം നിറഞ്ഞ റോഡിൽ ജനങ്ങളെ എത്തിച്ച് ടോറസുകളിൽ കയറ്റിയാണ് ഈ രക്ഷാദൗത്യം നടത്തുന്നത്. പത്തിലേറെ ടോറസുകൾ ഇടതടവില്ലാതെ ഓടിയാണ് ഈ ലക്ഷ്യത്തിലെത്തുന്നത‌്. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ വി റസൽ, കെ എം രാധാകൃഷ്ണൻ, ഏരിയ സെക്രട്ടറി കെ സി ജോസഫ്, ജില്ലാ കമ്മിറ്റി അംഗം കൃഷ്ണകുമാരി രാജശേഖരൻ എന്നിവരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സിപിഐ എമ്മിന്റെ നൂറ് കണക്കിന് വളണ്ടിയർമാരും ജീവൻ പോലും പണയപ്പെടുത്തി ഊണും ഉറക്കവും ഉപേക്ഷിച്ച് കുട്ടനാട്ടുകാരുടെ രക്ഷയ‌്ക്കായി രംഗത്തുണ്ട്. ജില്ലയിലെ അപ്പർകുട്ടനാടൻ മേഖലയിൽ ആകെയും നാനൂറോളം ക്യാമ്പുകളിലും പാർടിയുടെയും ഡിവൈഎഫ്ഐയുടെയും, എസ്എഫ്ഐയുടെയും വളണ്ടിയർമാർ രാപ്പകൽ രംഗത്തുണ്ട്. 
അഭയത്തിന്റെ ആംബുലൻസും മെഡിക്കൽ സംഘവും മരുന്നും ഭക്ഷണവും വസ്ത്രങ്ങളുമായി ക്യാമ്പിലെ അന്തേവാസികൾക്ക് ആശ്വാസമാകുന്നു. 
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top