Top
22
Thursday, June 2017
About UsE-Paper

പൊതുജനാരോഗ്യം നിലനിര്‍ത്താന്‍ അഭയംപോലുള്ള പദ്ധതികള്‍ വേണം: കെ ജെ തോമസ്

Monday Jun 19, 2017
വെബ് ഡെസ്‌ക്‌
അഭയം മേഖലാ പരിശീലന ക്യാമ്പ് കോട്ടയം പി കൃഷ്ണപിള്ള സ്മാരകഹാളില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് ഉദ്ഘാടനംചെയ്യുന്നു

 കോട്ടയം > ലോകത്തിനു മാതൃകയായ കേരളത്തിന്റെ ആരോഗ്യ രംഗത്തിന്റെ പാരമ്പര്യം നിലനിര്‍ത്താന്‍ 'അഭയം' പോലുള്ള പദ്ധതികള്‍ സഹായകമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്. കൂട്ടായ പ്രവര്‍ത്തനങ്ങളോടെ മാത്രമേ ആരോഗ്യപ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാനാകൂ. സമര്‍പ്പിതമായ മനസ്സോടെയും സേവനത്വരയോടെയും 'അഭയ'ത്തെ ഏറ്റെടുക്കണം. സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്കൊപ്പം സന്നദ്ധ പ്രവര്‍ത്തനങ്ങളും കൈകോര്‍ത്താല്‍ ആരോഗ്യമേഖലയില്‍ ഇനിയും മുന്നേറാനാകുമെന്നും അദ്ദേഹം പറഞ്ഞു. അഭയം വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനംചെയുകയായിരുന്നു അദ്ദേഹം.

കാഞ്ഞിരപ്പള്ളി, വാഴൂര്‍, പുതുപ്പള്ളി, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലെ വളണ്ടിയര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയത്. സജി കൊടുവത്ത് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ പദ്ധതി വിശദീകരിച്ചു. കെ വി ഗോവിന്ദന്‍, ഫയര്‍ഫോഴ്സ് അസി. സ്റ്റേഷന്‍ ഓഫീസര്‍ പി എന്‍ അജിത്, ഡോ. ആര്‍ പി രഞ്ജിന്‍ എന്നിവര്‍ ക്ളാസെടുത്തു. എബ്രഹാം തോമസ് സ്വാഗതവും ബി ആനന്ദക്കുട്ടന്‍ നന്ദിയും പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾ »