Top
24
Wednesday, May 2017
About UsE-Paper

പ്രക്ഷോഭ കൊടുങ്കാറ്റുയര്‍ത്തി ജാഥകള്‍ക്ക് ഉജ്ജ്വല സമാപനം

Friday May 19, 2017
വെബ് ഡെസ്‌ക്‌
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പ്രെഫ. എം ടി ജോസഫ് ക്യാപ്റ്റനായ തെക്കന്‍മേഖല ജാഥയ്ക്ക് കൂരാലിയില്‍ നല്‍കിയ വരവേല്‍പ്

 കോട്ടയം > നരേന്ദ്രമോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ദേശീയപ്രക്ഷോഭത്തിന്റെ സന്ദേശം ജില്ലയിലെമ്പാടുമെത്തിച്ച് സിപിഐ എം രാഷ്ട്രീയ പ്രചാരണജാഥകള്‍ സമാപിച്ചു.   

പാര്‍ടി ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ക്യാപ്റ്റനായ വടക്കന്‍മേഖലാ ജാഥ തലയോലപ്പറമ്പിലും  ജില്ലാ സെക്രട്ടറിയറ്റംഗം പ്രൊഫ. എം ടി ജോസഫ് ക്യാപ്ടനായ തെക്കന്‍മേഖലാജാഥ കറുകച്ചാലിലുമാണ് സമാപിച്ചത്. മൂന്നുദിവസമായി പര്യടനം നടത്തിയ ഇരുജാഥകളും  നൂറിലേറെ സ്വീകരണകേന്ദ്രങ്ങളിലെത്തിച്ചേര്‍ന്നു.  മോഡി സര്‍ക്കാരിന്റെ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ക്കും തീവ്രവര്‍ഗീയതയ്ക്കുമെതിരെ ദേശീയതലത്തില്‍ സിപിഐ എം നടത്തുന്ന പ്രക്ഷോഭത്തിന്റെ പ്രചാരണാര്‍ഥമായിരുന്നു ജാഥകള്‍ പര്യടനം നടത്തിയത്.  കനത്ത വെയിലും പലയിടത്തും കോരിച്ചൊരിഞ്ഞ മഴയും അവഗണിച്ച് നൂറുകണക്കിന് ബഹുജനങ്ങള്‍ ജാഥകളെ വരവേറ്റു. റേഷന്‍ ഭക്ഷ്യവിഹിതം കൂട്ടുകയും മണ്ണെണ്ണ, പഞ്ചസാര സബ്സിഡി പുനഃസ്ഥാപിക്കുകയും ചെയ്യുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിത്തുക വെട്ടിക്കുറച്ച നടപടി തിരുത്തുക, കേന്ദ്രം ദ്രുതഗതിയില്‍ നടത്തുന്ന സ്വകാര്യവല്‍ക്കരണ നടപടികള്‍ ഉപേക്ഷിക്കുക, കാര്‍ഷികമേഖലയില്‍ തെരഞ്ഞെടുപ്പുകാലത്ത് ബിജെപി പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയ ജാഥ ദേശീയ പ്രക്ഷോഭത്തിന്റെ  കൊടുങ്കാറ്റലകള്‍ ജനങ്ങളില്‍ ഉണര്‍ത്തിവിട്ടു. പ്രതിഷേധത്തിന്റെ  കനല്‍ നിറച്ച് മുന്നേറിയ ജാഥകള്‍ വരാനിരിക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു.
 
 വടക്കന്‍മേഖലാ ജാഥ  വെച്ചൂര്‍ ഔട്ട്പോസ്റ്റില്‍നിന്നാണ് വ്യാഴാഴ്ച പര്യടനം തുടങ്ങിയത്. സ്വീകരണസമ്മേളനങ്ങളില്‍ വെച്ചൂരില്‍ കെ ബി പുഷ്ക്കരനും, അംബികാമാര്‍ക്കറ്റില്‍ പി കെ ശ്രീനിവാസനും, ഉല്ലലയില്‍ ഇ കെ ശശിയും, മാരാം വീട് ജങ്ഷനില്‍ എസ് ദേവരാജനും, ടിവി പുരം പഞ്ചായത്ത് പടിയില്‍ കെ പി ചന്ദ്രബോസും, പള്ളിപ്രത്തുശ്ശേരിയില്‍ കെ ആര്‍ സഹജനും, വൈക്കം ടൌണില്‍(പോളശ്ശേരി) സി പി ജയരാജും, വല്ലകത്ത് ടി ടി സെബാസ്റ്റ്യനും, നാനാടത്ത് കെ എസ് ഗോപിനാഥനും അധ്യക്ഷരായി. വടയാറില്‍ കെ ബി സുരേന്ദ്രനും കുലശേഖരമംഗലത്ത് കെ എ നാസറും ചെമ്പില്‍ ടി എന്‍ സിബിയും ഇടവട്ടത്ത് വി ടി പ്രതാപനും ബ്രഹ്മമംഗലത്ത് ടി ആര്‍ സുഗതനും  വടകരയില്‍ വി എന്‍ ബാബുവും വെള്ളൂരില്‍ ടി ബി മോഹനനും തലയോലപ്പറമ്പില്‍ എ പത്രോസും അധ്യക്ഷരായി. ജാഥാ ക്യാപ്റ്റനെ കൂടാതെ ജാഥാ അംഗങ്ങളായ സി ജെ ജോസഫ്(മാനേജര്‍), ലാലിച്ചന്‍ ജോര്‍ജ്ജ്, അഡ്വ. റെജി സെക്കറിയ, അഡ്വ. പി ഷാനവാസ്, അഡ്വ. വി ജയപ്രകാശ്, രമാ മോഹനന്‍, ഇ എം കുഞ്ഞുമുഹമ്മദ്, കെ രാജേഷ്, കെ കെ ഗണേശന്‍, കെ വി ബിന്ദു, സജേഷ് ശശി എന്നിവര്‍ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. പി കെ ഹരികുമാര്‍, വൈക്കം ഏരിയ സെക്രട്ടറി കെ അരുണന്‍, തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി കെ ശെല്‍വരാജ് എന്നിവര്‍ ജാഥയെ അനുഗമിച്ചു.   
തെക്കന്‍മേഖല ജാഥയുടെ പര്യടനം കൊടുങ്ങൂരില്‍നിന്ന് തുടങ്ങി. സ്വീകരണസമ്മേളനങ്ങളില്‍ കൊടുങ്ങൂരില്‍ കാനം രാമകൃഷ്ണന്‍നായരും കൂരാലിയില്‍ പ്രൊഫ. എം കെ രാധാകൃഷ്ണനും പൊന്‍കുന്നത്ത് ഐ എസ് രാമചന്ദ്രനും തെക്കേത്തുകവലയില്‍ അഡ്വ. ജയ ശ്രീധറും വിഴിക്കിത്തോട്ടില്‍ കെ എന്‍ ദാമോദരനും കാഞ്ഞിരപ്പള്ളിയില്‍ പി കെ നസീറും പാറത്തോട് പി കെ കരുണാകരപിള്ളയും കൂട്ടിക്കലില്‍ ജേക്കബ് ജോര്‍ജും മുണ്ടക്കയത്ത് പി എസ് സുരേന്ദ്രനും കോരുത്തോട് പി കെ സുധീറും മുക്കൂട്ടുതറയില്‍ ടി ഡി സോമന്‍ പെരുവത്തിലും എരുമേലിയില്‍ ടി പി തൊമ്മിയും പൊന്തന്‍പുഴയില്‍ ജി സുനില്‍കുമാറും മണിമലയില്‍ സുരേഷ് ടി കളരിക്കലും പത്തനാട് എ എച്ച് ഷിയാസും നെടുംകുന്നത്ത് പി കെ ബിജിയും കറുകച്ചാലില്‍ പ്രശാന്ത് ജി കൃഷ്ണയും അധ്യക്ഷരായി.  ജാഥാക്യാപ്ടനെ കൂടാതെ ജാഥാംഗങ്ങളായ എ വി റസല്‍ (മാനേജര്‍), ടി ആര്‍ രഘുനാഥന്‍, അഡ്വ. കെ അനില്‍കുമാര്‍, കെ എന്‍ രവി, പി ജെ വര്‍ഗീസ്, കൃഷ്ണകുമാരി രാജശേഖരന്‍, കെ എം രാധാകൃഷ്ണന്‍, പി എം തങ്കപ്പന്‍, ഗിരീഷ് എസ് നായര്‍, പി എന്‍ ബിനു, തങ്കമ്മ ജോര്‍ജുകുട്ടി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. ഏരിയ സെക്രട്ടറിമാരായ പി എന്‍ പ്രഭാകരന്‍, പ്രൊഫ. ആര്‍ നരേന്ദ്രനാഥ് എന്നിവര്‍ ജാഥയെ അനുഗമിച്ചു. 

Related News

കൂടുതൽ വാർത്തകൾ »