19 June Tuesday

സിപിഐ എം നേതാക്കള്‍ അലന്‍ കെ ജോര്‍ജിന്റെ വീട് സന്ദര്‍ശിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Feb 19, 2018

 കാഞ്ഞിരപ്പള്ളി > ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ച ബാലസംഘം കാഞ്ഞിരപ്പള്ളി ഏരിയ പ്രസിഡന്റ് അലന്‍ കെ ജോര്‍ജിന്റെ വീട് സിപിഐ എം നേതാക്കള്‍ സന്ദര്‍ശിച്ചു. കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വന്‍, ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ എന്നിവര്‍ അലന്റെ മാതാപിതാക്കളോട് വിവരങ്ങള്‍ ആരാഞ്ഞു.

അലന്‍ കെ ജോര്‍ജിനെ തേടിയെത്തിയ ബിജെപി- ആര്‍എസ്എസ് കാപാലികര്‍ അലന്റെ മാതാപിതാക്കളേയും സഹോദരനേയും ക്രൂരമായി മര്‍ദിച്ചിരുന്നു. ഇവര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ വി പി ഇസ്മായില്‍, വി പി ഇബ്രാഹീം, കെ രാജേഷ്, ഏരിയ കമ്മിറ്റിയംഗം പി എസ് സുരേന്ദ്രന്‍, വി എന്‍ രാജേഷ്, ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ ടി കെ ജയന്‍, എന്‍ സോമനാഥന്‍ എന്നിവരും നേതാക്കളോടൊപ്പം ഉണ്ടായിരുന്നു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top