Top
20
Wednesday, September 2017
About UsE-Paper

അഭയം ജില്ലാ മെഡിക്കല്‍ ക്യാമ്പും മരുന്നുവിതരണവും

Tuesday Jul 18, 2017
വെബ് ഡെസ്‌ക്‌

 കാഞ്ഞിരപ്പള്ളി > അഭയം പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല സൌജന്യ മെഡിക്കല്‍ ക്യാമ്പും മരുന്നുവിതരണവും ജൂലൈ 23 ന് രാവിലെ 9.30ന് എലിക്കുളം ഇളങ്ങുളം കെവിഎല്‍പി സ്കൂളില്‍ നടക്കും. ക്യാമ്പ് അഭയം ഉപദേശകസമിതി ചെയര്‍മാന്‍ വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും.

ഇതിന്റെ സംഘാടകസമിതി രൂപീകരിച്ചു. എബ്രഹാം തോമസ് പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു. സിപിഐ എം എലിക്കുളം ലോക്കല്‍ സെക്രട്ടറി എസ് ഷാജി, ഇളങ്ങുളം സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ. എം കെ രാധാകൃഷ്ണന്‍, എന്‍ ആര്‍ ബാബു, എസ് രാജു, ഷാജി, കെ സി സോണി, രാധാകൃഷ്ണന്‍നായര്‍, രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം പി സുമംഗലാദേവി അധ്യക്ഷയായി. ഭാരവാഹികള്‍: പി എന്‍ പ്രഭാകരന്‍(ചെയര്‍മാന്‍), എസ് ഷാജി (സെക്രട്ടറി), എം പി സുമംഗലാദേവി, പ്രൊഫ. എം കെ രാധാകൃഷ്ണന്‍, കെ എന്‍ രാധാകൃഷ്ണപിള്ള, കെ സി സോണി, സി മനോജ്, കെ എം അശോകന്‍, ജസ്റ്റിന്‍ ജോര്‍ജ്, എസ് സന്ദീപ്ലാല്‍, കെ ടി സാലു (വൈസ് ചെയര്‍മാന്‍മാര്‍), എന്‍ ആര്‍ ബാബു, എസ് രാജു, സി പി ഓമന, ടി എന്‍ രവീന്ദ്രന്‍, പി ബി സുരേഷ്, എം ഡി ഷാജി, എം പി ധനീഷ്, പി എസ് ബാലചന്ദ്രന്‍, ജോബി ജേക്കബ് (ജോയിന്റ് സെക്രട്ടറിമാര്‍). 
കോട്ടയം മെഡിക്കല്‍ കോളേജിലെ പതിനഞ്ചോളം വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പങ്കെടുക്കും. ഒപ്പം ഹോമിയോ, ആയുര്‍വേദ ഡോക്ടര്‍മാരും ഉണ്ടാകും.
 

Related News

കൂടുതൽ വാർത്തകൾ »