23 September Sunday

എസ‌്എഫ‌്ഐ പ്രതിഭാസംഗമം നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday Jun 17, 2018

എസ‌്എസ‌്എൽസി, പ്ലസ‌്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ‌് നേടിയ വിദ്യാർഥികൾക്ക്‌ എസ‌്എഫ‌്ഐ കോട്ടയം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ വിദ്യാർഥികൾ സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവനോടൊപ്പം

  കോട്ടയം

എസ‌്എസ‌്എൽസി, പ്ലസ‌്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ‌് നേടിയ ജില്ലയിലെ മുഴുവൻ വിദ്യാർഥികളെയും എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാസംഗമത്തിൽ ആദരിച്ചു. എസ‌്എഫ‌്ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ‌് പ്രതിഭാസംഗമം നടത്തിയത‌്. അഞ്ഞൂറോളം വിദ്യാർഥികൾ പങ്കെടുത്തു. മുന്നോട്ടുള്ള പഠനത്തിൽ കുട്ടികൾക്ക‌് ആവേശം പകരുന്ന രീതിയിലാണ‌് പൊതുവേദിയിൽ കുട്ടികൾക്കായി അനുമോദന പരിപാടി നടത്തിയത‌്.   തിരുനക്കര പഴയ പൊലീസ‌് സ‌്റ്റേഷൻ മൈതാനത്ത‌് നടന്ന ചടങ്ങ‌് സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉദ‌്ഘാടനം ചെയ‌്തു. എസ‌്എഫ‌്ഐ ജില്ലാ പ്രസിഡന്റ‌് എം എസ‌് ദീപക‌് അധ്യക്ഷനായി.  സംസ്ഥാന പ്രസിഡന്റ‌് ജെയ‌്ക‌് സി തോമസ‌്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി ജെ വർഗീസ‌്, എസ‌്എഫ‌്ഐ സംസ്ഥാന കമ്മിറ്റിയംഗം റിജേഷ‌് കെ ബാബു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ എം അരുൺ സ്വാഗതവും ജോയിന്റ‌് സെക്രട്ടറി പി എസ‌് ശ്രീജിത്ത‌് നന്ദിയും പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top