19 October Friday

ഓർക്കുവാൻ വയ്യ ഭീതിയുടെ ദിനം

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018
കോട്ടയം 
 അവിചാരിത ദുരിതം വിതച്ച രാത്രി...ഒരിക്കൽ കൂടി ഓർക്കുവാൻവയ്യ....ഇത് പറയുമ്പോൾ  ജെനിതോമസിന്റെയും ഭാര്യ റോസമ്മയുടെയും മുഖഴത്തെ ഭീതി വിട്ടൊഴിഞ്ഞിരുന്നില്ല. തലനാരിഴക്കാണ് തങ്ങളുടെ കുഞ്ഞിനെ തിരിച്ചുകിട്ടിയത് അവർ പറഞ്ഞു.
 ചൊവ്വാഴ്ച രാത്രിയിൽ പെയ്ത കനത്തമഴയും കാറ്റും ഇവർക്ക് സമ്മാനിച്ചത് ഭീതിയുടെ ദിനങ്ങൾ. മള്ളൂശ്ശേരി പ്ലാക്കുഴി വീട്ടിൽ ജെനി മഴയും ഇടിയും കണ്ട് പേടിച്ച മകൻ നാല് വയസുകാരൻ ജെറോമുമൊത്ത് കട്ടിലിൽ കിടക്കുമ്പോഴാണ് സംഭവം. കനത്ത ഇടിയും മിന്നലിനും പുറകെ വലിയ ശബ്ദത്തോടെ രണ്ട് വീടിനു അപ്പുറമുള്ള പുളിയും പറമ്പിൽ നിന്ന തെങ്ങും കടപുഴകി വീണത്. ഈ സമയം ഉണ്ടായ അതിശക്തമായ കാറ്റിൽ രണ്ട് വീടിനപ്പുറം നിന്ന പുളിമരവും,  പറമ്പിൽ നിന്ന തെങ്ങും കടപുഴകി ഇരുവരും കിടന്ന മുറിയുടെ മുകളിലേക്ക് വീണു. ശബ്ദം കേട്ട ഉടൻ ജെനി കുഞ്ഞിനെ പൊതിഞ്ഞ് മുകളിൽ കയറി കിടന്നു. 
അൽപസയത്തിനുള്ളിൽ ഫാനും വീടിന്റെ ഉത്തരവും ഒടിഞ്ഞ് ജെനീയുടെ പുറത്തും തലയിലും വീണു. തൊട്ടു പുറകെ വീടന്റെ ഭിത്തിയടക്കം അടർന്നു വീഴുകയും ചെയ്തു. കുഞ്ഞിനെ പൊതിഞ്ഞതിനാൽ ഒന്നും പറ്റിയില്ല. പിന്നീട് ഇവർ വീട്ടിൽ നിന്ന് ഇറങ്ങി ഓടി സമീപത്തെ വീട്ടിൽ അഭയം തേടി. രാവിലെ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. നൂറ്റാണ്ടിന്റെ സംതൃപ‌്തിയിൽ കാരാപ്പുഴ സഹകരണ ബാങ്ക‌്
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top