20 September Thursday

നെഹ്‌റുട്രോഫി: രജിസ്‌ട്രേഷൻ ഇന്ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Monday Jul 16, 2018
ആലപ്പുഴ  
ആഗസ‌്ത‌് 11ന് പുന്നമടക്കായലിൽ അരങ്ങേറുന്ന 66﹣ാമത് നെഹ്‌റുട്രോഫി വള്ളംകളിക്കുള്ള വള്ളങ്ങളുടെ രജിസ്‌ട്രേഷൻ തിങ്കളാഴ‌്ച തുടങ്ങും. 25വരെ രാവിലെ 10 മുതൽ അഞ്ചുവരെ ആലപ്പുഴ റവന്യൂ ഡിവിഷണൽ ഓഫീസിൽ രജിസ‌്റ്റർചെയ്യാം. വള്ളങ്ങളും ക്ലബ്ബുകളും ഈ സമയത്തിനകം നിശ്ചിത ഫീസടച്ച് രജിസ്‌ട്രേഷൻ നടത്തണം. രജിസ്‌ട്രേഷൻ ഫോറം ഓഫീസിൽ ലഭിക്കും.മത്സരത്തിൽ പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങളിലെ എല്ലാ തുഴച്ചിൽക്കാരുടെയും പട്ടിക, പാസ്‌പോർട്ട‌് വലിപ്പമുള്ള രണ്ടു ചിത്രങ്ങൾ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ രജിസ്‌ട്രേഷൻ സമയത്ത് നൽകണം.
 
പ്രധാന വാർത്തകൾ
Top