13 December Thursday

ദേശാഭിമാനി 'ഫോക്കസ് 2018' 22,23 തീയതികളിൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018
കോട്ടയം 
 എസ്എസ്എൽസി, പ്ലസ്ടു പഠനത്തിന് ശേഷം ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി ദേശാഭിമാനി 'ഫോക്കസ് 2018' സംഘടിപ്പിക്കുന്നു. 22, 23 തീയതികളിൽ കോട്ടയത്ത് ശാസ്ത്രി റോഡിലുള്ള കെപിഎസ് മേനോൻ ഹാളിലാണ് കരിയർ ഗൈഡൻസ് സെമിനാറും വിദ്യാഭ്യാസ പ്രദർശനവും സംഘടിപ്പിക്കുന്നത്. ഉപരിപഠന‐കരിയർ ഗൈഡൻസ് രംഗത്തെ വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ പരിപാടിയുടെ ഭാഗമായി നടക്കും. ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രദർശനവും ഉണ്ടാകും.     
ഈ വർഷം എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിക്കും. എസ്എസ്എൽസി വിദ്യാർഥികളെ 22നും പ്ലസ്ടുക്കാരെ 23നും നടക്കുന്ന ചടങ്ങിലാണ് അനുമോദിക്കുക. പരിപാടിയിൽ പങ്കെടുക്കാനും രജിസ്ട്രേഷനും 0481 2583315, 2583317 എന്നീ നമ്പറുകളിൽ വിളിക്കുക.
പ്രധാന വാർത്തകൾ
Top