20 September Thursday

കെഎസ്‌ആർടിസി ബസ് ലോറിയിലിടിച്ച‌് 8 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018

 ഏറ്റുമാനൂർ

എംസി റോഡിൽ ഏറ്റുമാനൂരിൽ  കെഎസ്‌ആർടിസി ബസ് ടാറിങ‌് യന്ത്രവുമായി പോയ ലോറിയ‌്ക്ക‌് പിന്നിലിടിച്ച് എട്ടുപേർക്ക് പരിക്ക്. തിരുവനന്തപുരം ചിന്തു ഭവനം പ്രേംരാജിന്റെ മകൻ മിഥുൻരാജ് (21), കണ്ണൂർ അരങ്ങ്, കാരിക്കുളത്തിൽ യോഹന്നാന്റെ മകൻ ബാബു(47), സുൽത്താൻ ബത്തേരി നമ്പ്യാർകുന്ന് വടശ്ശേരി മോഹൻദാസിന്റെ മകൾ അരുണിമ (23), ആലപ്പുഴ ചെന്നിത്തല കളത്തൂരാൻ പറമ്പിൽ ബാലമുരളികൃഷ്ണൻ ( 57 ) , പാലക്കാട് കാറൽമണ്ണാ പല്ലവിയിൽ ജയചന്ദ്രൻ ബാബുവിന്റെ‌ മകൻ ഗോപിചന്ദ് (23), തിരുവല്ല ചാത്തങ്കരി മണപ്പുറത്ത് സുഭാഷിന്റെ ഭാര്യ ഷിനി(40), തിരുവല്ല കല്ലുങ്കൽ പ്രദീപ് ഭവനത്തിൽ ദിനേശിന്റെ ഭാര്യ പ്രഭ(36), മകൾ ആരാധ്യ (4) എന്നിവർക്കാണ് പരിക്കേറ്റത്. കാസർകോട്ടുനിന്ന‌് കോട്ടയത്തേക്ക് വന്ന ബസ‌് ചൊവ്വാഴ‌്ച  പുലർച്ചെ അഞ്ചിന് തവളക്കുഴിയിൽവച്ച്  അതേ ദിശയിൽ സഞ്ചരിച്ച ലോറിയുമായി ഇടിയ്ക്കുകയായിരുന്നു. ഇടിയിൽ കെഎസ്ആർടിസിയുടെ മുൻഭാഗവും ലോറിയുടെ പിൻഭാഗവും തകർന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top