20 November Tuesday

എതിരില്ലാതെ 24 കോളേജുകളിൽ എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018
കോട്ടയം
ജില്ലയിലെ വിവിധ കോളേജുകളിൽ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ 24 കോളേജുകളിൽ എതിരില്ലാതെ എസ്എഫ്ഐ വിജയിച്ചു. ചിലയിടങ്ങളിൽ കെഎസ്യു‐എബിവിപി സഖ്യത്തെ തകർത്താണ്എസ്എഫ്ഐ വെന്നിക്കൊടി പാറിച്ചത്. “സമരോത്സുകമായ മതനിരപേക്ഷത, സമരസപ്പെടാത്ത വിദ്യാർഥിത്വം’ എന്നതായിരുന്നു എസ്എഫ്ഐ ഉയർത്തിയ മുദ്രാവാക്യം. വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ്.
കൊതവറ സെന്റ് സേവ്യേഴ‌്സ് കോളേജ്, വൈക്കം മഹാദേവാ കോളേജ്, തലയോലപ്പറമ്പ് ഡിബി കോളേജ്, കീഴൂർ ഡി ബി കോളേജ‌്, കടുത്തുരുത്തി വിശ്വഭാരതി എസ‌്എൻ കോളേജ‌്, മാന്നാനം കെ ഇ കോളേജ‌്, പാലാ സെന്റ‌് തോമസ‌് കോളേജ‌്, പുതുവേലി മാർ കുര്യാക്കോസ‌്, ഉഴവൂർ സെന്റ‌് സ‌്റ്റീഫൻസ‌്, ഈരാറ്റുപേട്ട എംഇഎസ‌്, മേലുകാവ‌് ഹെൻറി ബേക്കർ, എരുമേലി എംഇഎസ‌്, കാഞ്ഞിരപ്പള്ളി എസ‌്ഡി , കാഞ്ഞിരപ്പള്ളി ഷെർമൗണ്ട‌്, മണർകാട‌് സെന്റ‌് മേരീസ‌്, കൊച്ചുമറ്റം എംഇഎസ‌്, ചാന്നാനിക്കാട‌് എസ‌്എൻ കോളേജ‌്, ചങ്ങനാശേരി സെന്റ‌് ജോസഫ‌് കോളേജ‌്, ഞീഴൂർ ഐഎച്ച‌്ആർഡി, ചെറുവാണ്ടൂർ എസ‌്എംഇ, ഐഎച്ച‌്ആർഡി കാഞ്ഞിരപ്പള്ളി, നാട്ടകം ഗവ. കോളേജ‌്, കുമരകം എസ‌്എൻ, ചങ്ങനാശേരി പിആർഡിഎസ‌് എന്നീ കോളേജുകളിലാണ‌് എസ‌്എഫ‌്ഐ എതിരില്ലാതെ വിജയിച്ചത‌്. 
 കഴിഞ്ഞവർഷത്തെ തെരഞ്ഞെടുപ്പിൽ ജില്ലയിലെ 42 കോളേജുകളിൽ 39 ലും എസ‌്എഫ‌്ഐ വിജയിച്ചിരുന്നു. അരാഷ‌്ട്രീയവാദം, റാഗിങ‌്, വിദ്യാർഥി ദ്രോഹ നടപടികൾ എന്നിവയ‌്ക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തിയാണ‌് എസ‌്എഫ‌്ഐ ജില്ലയിലെ ക്യാമ്പസുകളിൽ ഏറ്റവും ശക്തമായ വിദ്യാർഥി പ്രസ്ഥാനമായത‌്.
 
 
പ്രധാന വാർത്തകൾ
Top