23 September Sunday

ഏകാധിപത്യം നിലനിൽക്കുന്നിടത്ത് ആവിഷ്കാര സ്വാതന്ത്ര്യം തടയപ്പെടും; കെ സച്ചിതാനന്ദൻ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018

 

ഏറ്റുമാനൂർ 
എവിടെയെല്ലാം ദുരധികാരവും ഏകാതിപത്യവും സമഗ്രാധിപത്യവും ഏതു പേരിലായാലും ഏതു നിറത്തിലായാലും അവിടെയെല്ലാം ആദ്യമായി അടിച്ചമർത്തപ്പെടുന്നത് ആവിഷ്കാരസ്വതന്ത്ര്യമാണെന്ന് കവി കെ സച്ചിതാനന്ദൻ. ഫാസിസത്തിനെതിരെ ആവിഷ്കാര സ്വാതന്ത്ര്യത്തിനായി നീണ്ടൂർ പബ്ലിക്ക് ലൈബ്രറിയും നീണ്ടൂർ ജനകീയ സാംസ്കാരിക വേദിയും പ്രാവട്ടത്ത് സംഘടിപ്പിച്ച പ്രതിരോധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു കവി. മുൻ കാലങ്ങളിൽ എഴുത്തിൽ, ജാതി മതങ്ങൾക്കും മീതെ സംവദിയ്ക്കാനുള്ള ഒരു വേദി ഉണ്ടായിരുന്നത‌് നഷ്ടപ്പെട്ടിരിയ്ക്കുന്നു. മതങ്ങൾ ആത്മീയത നഷ്ടപ്പെട്ട് വർഗീയതയും അധികാരിതയും  വളർത്തുന്നെന്നും പറഞ്ഞു. യോഗത്തിൽ അഡ്വ. കെ സുരേഷ് കുറുപ്പ് എംഎൽഎ അധ്യക്ഷനായി. അയ്മനം ജോൺ, എം പി സുകുമാരൻ നായർ, എൻ മാധവൻ കുട്ടി, സി എൽ തോമസ്, സണ്ണി എം കപിക്കാട്, രേഖ രാജ്, എം ആർ രേണുകുമാർ, കെ എം സീതി, ലാസർ ഷൈൻ, ഡോ. സാം കുട്ടി പട്ടംകരി, കെ ജി അനൂപ്കുമാർ എന്നിവർ സംസാരിച്ചു.
 
 
 
പ്രധാന വാർത്തകൾ
Top