18 July Wednesday
കഠ്‌വ കൂട്ടബലാത്സംഗം

നാടെങ്ങും പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Apr 15, 2018

  കോട്ടയം > കശ്മീരിൽ അരുംകൊല ചെയ്യപ്പട്ട ആസിഫയുടെ വേദനിക്കുന്ന സ്മരണകൾക്ക് ആദരാഞ്ജലികളർപ്പിച്ച് കോട്ടയത്തു സാംസ്കാരിക സംഗമം നടന്നു. പുരോഗമന കലാസാഹിത്യസംഘം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സംഗമം സംഘം സംസ്ഥാന കമ്മിറ്റിയംഗം ഡോ. എം ജി ബാബുജി ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി ബി ശശികുമാർ അധ്യക്ഷനായി. വനിതാ സാഹിതി ജില്ലാ സെക്രട്ടറി കെ എം ഏലിയാമ്മ, യുവ കലാസാഹിതി ജില്ലാ സെക്രട്ടറി ആനിക്കാട് ഗോപിനാഥ്, എം എൻ ശ്യാമള, ജാൻസി തോമസ് ,സോമൻ നട്ടാശ്ശേരി, സച്ചിതാനന്ദ നായ്ക്ക്, നോമി എന്നിവർ സംസാരിച്ചു. ബേബി പാറക്കടവൻ നാടൻ ഗാനങ്ങൾ അവതരിപ്പിച്ചു.

 ഡിവൈഎഫ്ഐ കോട്ടയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ  കോട്ടയം ഗാന്ധി സ്ക്വയറിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധജ്വാല സംഘടിപ്പിച്ചു. സിപിഐ എം ജില്ലാകമ്മിറ്റി അംഗം പി ജെ വർഗീസ് ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ ആർ അജയ്, ബ്ലോക്ക് പ്രസിഡന്റ് എസ് ബിനോയ് എന്നിവർ സംസാരിച്ചു.

കാഞ്ഞിരപ്പള്ളി  >  ഡിവൈഎഫ്ഐ, എസ്എഫ് ഐ നേതൃത്യത്തിൽ കാഞ്ഞിരപ്പള്ളിയിൽ മെഴുകുതിരി കത്തിച്ച് പ്രകടനം നടത്തി. ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി വി എൻ രാജേഷ് യോഗം ഉദ‌്ഘാടനംചെയ്തു. എംഎ റിബിൻഷാ, ബി ആർ അൻഷാദ് എന്നിവർ സംസാരിച്ചു.

തലയോലപ്പറമ്പ് > ഡിവൈഎഫ്ഐ തലയോലപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. ടൗൺചുറ്റി നടന്ന പ്രകടനത്തിനുശേഷം സെൻട്രൽ ജങ‌്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ബ്ലോക്ക് സെക്രട്ടറി ആർ രോഹിത് ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ആർ നികിത കുമാർ അധ്യക്ഷനായി. നേതാക്കളായ ടി എസ് ഷബിൽരാജ്, പി എസ് നൗഫൽ, അനന്ദു ഉണ്ണി, അനൂപ് വടയാർ, സരീഷ് പാപ്പൻ, മിൽട്ടൺ ആന്റണി എന്നിവർ സംസാരിച്ചു. കുലശേഖരമംഗലം, ചെമ്പ് എന്നിവിടങ്ങളിലും  പ്രതിഷേധ പ്രകടനങ്ങൾ നടന്നു. 

കോട്ടയം > കേരള യുക്തിവാദിസംഘം തിരുനക്കര മൈതാനിയിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാജഗോപാൽ വാകത്താനം, ജില്ലാ പ്രസിഡന്റ്‌ മാത്യൂ വി ജോൺ, സംസ്ഥാന സെക്രട്ടറി എം എൽ നടരാജൻ എന്നിവർ സംസാരിച്ചു.

 

 

പ്രധാന വാർത്തകൾ
Top