14 August Tuesday

സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസ് വാസവൻ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 15, 2018

ബിജെപി‐ ആർഎസ്എസ് പ്രവർത്തകർ അഗ്നിക്ക് ഇരയാക്കാൻ ശ്രമിച്ച സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസ് ജില്ലാ സെക്രട്ടറി വി എൻ വാസവൻ സന്ദർശിക്കുന്നു

 

കാഞ്ഞിരപ്പള്ളി > ബിജെപി‐ ആർഎസ്എസ് പ്രവർത്തകർ അഗ്നിക്ക് ഇരയാക്കാൻ ശ്രമിച്ച സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസ് സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ സന്ദർശിച്ചു.
ബിജെപി‐ ആർഎസ്എസ് പ്രവർത്തകർ  ആക്രമിച്ച ബാലസംഘം കാത്തിരപ്പള്ളി ഏരിയ സെക്രട്ടറി അലൻ കെ ജോർജിന്റെ തമ്പലക്കാടുള്ള വീട്ടിലെത്തി അക്രമത്തിൽ പരിക്കേറ്റ അലൻ കെ ജോർജിന്റെ മാതാപിതാക്കളേയും സഹേദരനേയും സന്ദർശിച്ച് വിവരങ്ങൾ ചോദിച്ച് മനസിലാക്കി.
ജില്ലാ കമ്മിറ്റിയംഗങ്ങളായ സി ജെ ജോസഫ്, പി എൻ പ്രഭാകരൻ, വി പി ഇബ്രാഹിം, അഡ്വ: പി ഷാനവാസ്, കെ രാജേഷ്, തങ്കമ്മ ജോർജുകുട്ടി, ബാലസംഘം ജില്ലാ കൺവീനർ ബി ആനന്ദകുട്ടൻ, ബാലസംഘം ജില്ലാ സെക്രട്ടറി അമൽ ജയകൃഷ്ണ, എൻ സോമനാഥൻ, കാഞ്ഞിരപ്പള്ളി പഞ്ചായത്തംഗങ്ങളായ എം എ റിബിൻഷാ, കുഞ്ഞുമോൾ ജോസ് എന്നിവരും വാസവനോടൊപ്പം ഉണ്ടായിരുന്നു.
 
 
 
പ്രധാന വാർത്തകൾ
Top