19 October Friday

നവീകരിച്ച സിപിഐ എം ഏറ്റുമാനൂര്‍ ഏരിയ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 14, 2017

 ഏറ്റുമാനൂര്‍ > നവീകരിച്ച സിപിഐ എം ഏറ്റുമാനൂര്‍ ഏരിയ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. ഓഫീസിനോടനുബന്ധിച്ച് നിര്‍മിച്ച നീണ്ടൂര്‍ രക്തസാക്ഷി സ്മാരക ഓഡിറ്റോറിയം, എം പി ദേവസ്യ സ്മാരക മിനി കോണ്‍ഫറന്‍സ് ഹാള്‍, പി പി പരമേശ്വരന്‍ പിള്ള സ്മാരക പഠനകേന്ദ്രം, സി കെ തങ്കപ്പന്‍ സ്മാരക ഗ്രന്ഥശാല എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്. വൈകിട്ട് അഞ്ചിന് ചേരുന്ന യോഗത്തില്‍ നീണ്ടൂര്‍ രക്തസാക്ഷി സ്മാരക ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വന്‍ നിര്‍വഹിക്കും. എം പി ദേവസ്യ സ്മാരക മിനി കോണ്‍ഫറന്‍സ് ഹാള്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസും പി പി പരമേശ്വരന്‍പിള്ള സ്മാരക പഠനകേന്ദ്രവും സി കെ തങ്കപ്പന്‍ സ്മാരക ഗ്രന്ഥശാലയും ജില്ലാ സെക്രട്ടറി വി എന്‍ വാസവനും ഉദ്ഘാടനം ചെയ്യും. കെ സുരേഷ്കുറുപ്പ് എംഎല്‍എ അധ്യക്ഷനാകും. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം ടി ജോസഫ്, ടി ആര്‍ രഘുനാഥന്‍, സി ജെ ജോസഫ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ അയ്മനം ബാബു, കെ എന്‍ രവി, അഡ്വ. വി ജയപ്രകാശ്, എം എസ് സാനു എന്നിവര്‍ സംസാരിക്കും.

 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top