22 November Thursday
ആദ്യദിനം 1.21 കോടി രൂപ

നവകേരള നിർമിതിക്ക് സഹായപ്രവാഹം

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018

മെഡിക്കൽ കോളേജ്‌ സ്റ്റുഡന്റ്‌സ്‌ യൂണിയൻ ഒരു ലക്ഷം രൂപയുടെ ചെക്ക്‌ മന്ത്രി ഡോ. ടി എം േതാമസ്‌ ഐസക്കിന്‌ കൈമാറുന്നു. മന്ത്രി കെ രാജു, അഡ്വ. കെ സുരേഷ്‌ കുറുപ്പ്‌ എംഎൽഎ, കലക്ടർ ഡോ. ബി എസ്‌ തിരുേമനി എന്നിവർ സമീപം

 

 
കോട്ടയം
നവകേരളനിർമിതിയ്ക്കായുള്ള പ്രത്യേക ധനസമാഹരണത്തിന് ജില്ലയിൽ ആവേശം നിറഞ്ഞ പ്രതികരണം. ആദ്യദിനം മൂന്നു നിയോജകമണ്ഡലങ്ങളിൽ ജില്ലയുടെ ധനസമാഹരണ ചുമതലയുള്ള മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, കെ രാജു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഫണ്ട് സമാഹരണത്തിലൂടെ 1,21,91,317 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് ലഭിച്ചത്. 
ഏറ്റുമാനൂർ, പൂഞ്ഞാർ, വൈക്കം നിയോജകമണ്ഡലങ്ങളിലായിരുന്നു ധനസമാഹരണം. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ നിന്നും 46,23,500 രൂപയും പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നും 33,42,167 രൂപയും വൈക്കം നിയോജകമണ്ഡലത്തിൽ നിന്നും 42,25,650 രൂപയുമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവയിൽ നിന്നുമായി ലഭിച്ചത്. ഇവ കൂടാതെ ഈ മൂന്ന്  നിയോജകമണ്ഡലങ്ങളിലെ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച തുകകളും ചേർന്നതാണ് 1,21,91,317 രൂപ.
വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അധ്യക്ഷന്മാരാണ് പ്രളയദുരിതാശ്വാസ ധനസഹായം കൈമാറാൻ എത്തിയത്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരും ഈ പരിപാടിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സഹായം നൽകി. ഏറ്റുമാനൂർ വ്യാപാരഭവനിൽ നടന്ന പരിപാടിയിൽ അഡ്വ. കെ സുരേഷ്കുറുപ്പ് എംഎൽഎ അധ്യക്ഷനായി. ജില്ലാ കലക്ടർ ഡോ. ബി എസ് തിരുമേനി പങ്കെടുത്തു. കോട്ടയം മെഡിക്കൽ കോളേജ് യൂണിയൻ ഒരു ലക്ഷം രൂപ മന്ത്രി തോമസ് ഐസക്കിന് കൈമാറി. നേരത്തെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് 40000 രൂപയുടെ മരുന്നുകൾ എത്തിച്ചതിനു പുറമെയാണിത്. കോളേജ് യൂണിയന്റെ പ്രവർത്തന ഫണ്ടിൽ നിന്നാണ് തുക നൽകിയത്. ക്യാമ്പുകളിലെ മെഡിക്കൽ സംഘത്തോടൊപ്പവും യൂണിയൻ സജീവമായി പങ്കെടുത്തിരുന്നു. യൂണിയൻ ചെയർമാൻ ഹരീഷ് ബാബു, ജനറൽ സെക്രട്ടറി നബീൽ നാസർ, വൈസ് ചെയർപേഴ്സൺ ബി ഗാഥ, ആർട്സ് സെക്രട്ടറി ഗൗതം ശശി എന്നിവരാണ് തുക കൈമാറിയത്.
പൂഞ്ഞാർ വ്യാപാര ഭവനിൽ നടന്ന പ്രളയ ദുരിതാശ്വാസ പ്രത്യേക ധനസമാഹരണത്തിൽ പി സി ജോർജ് എംഎൽഎ അധ്യക്ഷനായി. ജില്ലാ കലക്ടർ ഡോ. ബി എസ് തിരുമേനി സ്വാഗതവും ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ വി കെ കബീർ നന്ദിയും പറഞ്ഞു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ പ്രേംജി, ആർഡിഒ അനിൽ ഉമ്മൻ, എഡിസി(ജനറൽ) പി എസ് ഷിനോ, പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് സെക്രട്ടറി, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രളയത്തിന്റെ കണ്ണീർ തോരാത്ത വൈക്കത്ത് എല്ലാ വില്ലേജുകളിൽ നിന്നും സഹായമെത്തി. ലോട്ടറി വിൽപനക്കാരനായ ഓംപിള്ളയാശാൻ 25,000 രൂപ നൽകിയത് ധനസമാഹരണയജ്ഞത്തിന് ഊർജമായി. തദ്ദേശ സ്ഥാപനങ്ങൾക്കു പുറമെ വിവിധ വ്യക്തികളിൽ നിന്നും സ്ഥാനപങ്ങളിൽ നിന്നുമായി 20 ലക്ഷത്തോളം രൂപയും സമാഹരിക്കാനായി. സി കെ ആശ എംഎൽഎ അധ്യക്ഷയായി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റ് അന്നമ്മ രാജു, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.കലക്ടർ ഡോ. ബി എസ് തിലരുമേനി സ്വാഗതവും നഗരസഭാ ചെയർമാൻ പി ശശിധരൻ നന്ദിയും പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ 10 ന് കടുത്തുരുത്തി ഗൗരിശങ്കരം ഓഡിറ്റോറിയം, 12  ന് പാലാ ളാലം പഴയപള്ളി ഹാൾ, രണ്ടിന് പൊൻകുന്നം ടൗൺഹാൾ, നാലിന് ചങ്ങനാശേരി മുനിസിപ്പൽ ടൗൺഹാൾ എന്നിവിടങ്ങളിൽ ഫണ്ട് സമാഹരണം നടക്കും.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top