25 September Tuesday

ദുരിതത്തിലും ധനസമാഹരണം നടത്തിയ പഞ്ചായത്തുകളെ അഭിനന്ദിച്ച്‌ മന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018

 

 
കോട്ടയം
പ്രളയക്കെടുതിയിൽ ജില്ലയിൽ ഏറ്റവും ദുരിതമനുഭവിച്ചിട്ടും പ്രത്യേക ധനസമാഹരണയജ്ഞത്തോട് പൂർണമായും സഹകരിച്ച പഞ്ചായത്തുകൾക്ക് മന്ത്രി ഡോ. തോമസ് ഐസക്കിന്റെ അഭിനന്ദനം.
കുമരകം, അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളെയാണ് മന്ത്രി പ്രത്യേകം അഭിനന്ദിച്ചത്. പ്രളയബാധിതരെ സഹായിക്കാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ധനസമാഹരണ പരിപാടിയിൽ ഇല്ലായ്മകൾ അവഗണിച്ചും നല്ലൊരു തുക സംഭാവന നൽകിയാണ് ഈ പഞ്ചായത്തുകൾ മാതൃക കാട്ടിയത്. കുമരകം പഞ്ചായത്ത് പത്ത് ലക്ഷം രൂപ നൽകിയപ്പോൾ അയ്മനം പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ സമാഹരിച്ചു. ആർപ്പൂക്കര പഞ്ചായത്ത് ഒരു ലക്ഷം രൂപയും കണ്ടെത്തി. നാലു ലക്ഷം രൂപ കൂടി ഉടനെ സമാഹരിച്ച് നൽകുമെന്നും  പ്രസിഡന്റ്് അറിയിച്ചു. 
കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോൻ, അയ്മനം പഞ്ചായത്ത് പ്രസിഡന്റ്് എ കെ ആലിച്ചൻ, ആർപ്പൂക്കര പഞ്ചായത്ത്  പ്രസിഡന്റ്് മോഹൻ സി ചതുരച്ചിറ എന്നിവർ പഞ്ചായത്തംഗങ്ങളോടൊപ്പമെത്തിയാണ് ഏറ്റുമാനൂർ വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ തുക കൈമാറിയത്.
 
 
 
പ്രധാന വാർത്തകൾ
Top