20 November Tuesday

നവകേരള നിർമിതിയ്ക്ക് കേരളം ഒന്നിക്കണം: മന്ത്രി കെ രാജു

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018

 

 
കോട്ടയം
നവകേരള നിർമിതിയ്ക്കായി കേരളം ഒന്നിക്കണമെന്നും ഒറ്റക്കെട്ടായി നിന്നാൽ മാത്രമെ ഈ ലക്ഷ്യം വിജയിപ്പിക്കാൻ കഴിയുകയുള്ളൂവെന്നും മന്ത്രി കെ രാജു പറഞ്ഞു. ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിൽ പ്രളയ ദുരിതാശ്വാസ ധനസമാഹരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കേന്ദ്രസഹായം കൊണ്ട് മാത്രം കേരള പുനർനിർമാണം സാധ്യമല്ല. 30,000 മുതൽ 40,000 കോടി വരെയുള്ള നഷ്ടമാണ് സംസ്ഥാനത്ത് കണക്കാക്കിയിട്ടുള്ളത്. കൂടുതൽ വിഭവങ്ങൾ സമാഹരിക്കേണ്ടിയിരിക്കുന്നു. പ്രളയ പ്രവർത്തനങ്ങൾക്ക് ജാതി മത വ്യത്യാസമില്ലാതെ ജനങ്ങൾ മുന്നിട്ടിറങ്ങി. ഇതേ മനസ്സോടെ നവകേരള നിർമിതിയ്ക്കായും കേരളം ഒന്നിക്കണം.
നവ കേരള സൃഷ്ടിയ്ക്കായി എല്ലാ ജനങ്ങളും പണമായും സേവനമായും സഹായങ്ങൾ നൽകിയിട്ടുണ്ടെന്നും ഇനിയും അത് തുടരണമെന്നും മന്ത്രി പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
Top