23 September Sunday

പ്രളയാനന്തര ശുചീകരണത്തിൽ ജാഗ്രത വേണം: മന്ത്രി കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

 കോട്ടയം

വെള്ളപ്പൊക്ക കെടുതികളെ ധൈര്യത്തോടും ഒത്തരുമയോടും നേരിടാൻ കോട്ടയം ജില്ലയ്ക്ക് കഴിഞ്ഞെന്നും പ്രളയാനന്തര ശൂചീകരണ പ്രവർത്തനത്തിലും നിരന്തര ജാഗ്രത പുലർത്താൻ കഴിയണമെന്നും  മന്ത്രി  കെ കെ ശൈലജ. കലക്ടറേറ്റ‌് കോൺഫറൻസ് ഹാളിൽ വെള്ളപ്പൊക്ക കെടുതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയായിരുന്നു മന്ത്രി. 
എല്ലാ വകുപ്പുകളേയും ഏകോപിപ്പിക്കാനും നല്ല പ്രവർത്തനം കാഴ്ച വയ്ക്കാനും കോട്ടയം, ആലപ്പുഴ ജില്ലകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിൽ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനം എടുത്തു പറയേണ്ടതാണ്. എന്നാൽ മഴക്കെടുതികൾ അവസാനിക്കുന്നതോടെ എല്ലാം ശുഭമായെന്ന് വിചാരിക്കരുത്. വെള്ളം ഇറങ്ങിത്തുടങ്ങുമ്പോൾ പകർച്ചവ്യാധികൾ തലപൊക്കും. അത് തടയാനുളള തയ്യാറെടുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണവകുപ്പും ഒറ്റക്കെട്ടായി ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയാകണം. ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ടത് തദ്ദേശ സ്വയംഭരണ വകുപ്പാണ്. ശൂചീകരണം പൂർത്തിയാക്കുന്ന സ്ഥലങ്ങളിൽ ക്ലോറിനേഷൻ, സൂപ്പർ ക്ലോറിനേഷൻ, കൊതുകുനശീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ ആരോഗ്യ പ്രവർത്തകർ നടത്തണം. 
 
 
പ്രധാന വാർത്തകൾ
Top