21 November Wednesday

പരമാവധി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

 കൂട്ടിക്കൽ/ പാറത്തോട് 

എല്ലാവരും കഴിയാവുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മന്ത്രി കെ കെ ശൈലജ  അഭ്യർഥിച്ചു. കൂട്ടിക്കൽ ഗവ. ആശുപത്രിയിൽ അനുവദിച്ച ദന്തൽ ക്ലിനിക്കിന്റെയും പാറത്തോട് പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയുടെയും  ഉദ്ഘാടനവും  നിർവഹിക്കുകയായിരുന്നു മന്ത്രി. 
കേന്ദ്രസർക്കാരിൽ നിന്നു ലഭിച്ച നൂറുകോടി രൂപ ഒരു വില്ലേജിന്റെ പ്രശ്നങ്ങളും ദുരിതവും പരിഹരിക്കുന്നതിനുപോലും തികയില്ല. കേരളത്തിന് സംഭവിച്ച ദുരിതത്തിന്റെ ആഴം വളരെ വലുതാണ്‌. മലയാളികൾ ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിത്‌. ആശാവർക്കർമാരുടെ മുടങ്ങിക്കിടക്കുന്ന ഓണറേറിയവും സ്റ്റൈപ്പൻഡും അടക്കമുള്ള തുക ഓണത്തിന് മുമ്പുതന്നെ വിതരണം ചെയ്യും‐ മന്ത്രി പറഞ്ഞു
 
പ്രധാന വാർത്തകൾ
Top