18 August Saturday

മണ്ണിടിഞ്ഞ് 2 വീടുകൾ അപകടാവസ്ഥയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

തലനാട്ടിൽ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായ പേഴുംകാട്ടിൽ മേരിക്കുട്ടി ജോബിന്റെ വീട്

 
തലനാട് 
പഞ്ചായത്തിലെ ചൊവ്വൂർ, കാളക്കൂട് പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ മണ്ണിടിഞ്ഞ് രണ്ട് വീടുകൾ തകർന്നു. ചൊവ്വൂർ പേഴുംകാട്ടിൽ മേരിക്കുട്ടി ജോബ്, കാളക്കൂട് ആലപ്പാട്ട് സജിയുടെ വീടുമാണ് തകർന്നത്. രണ്ട് വീടുകളുടെയും സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലാണ്. വീടിന്റെ ഭിത്തികൾ  പലയിടത്തും വിണ്ടുകീറിയ നിലയിലാണ്. അടിഭാഗത്തെ മണ്ണിടിഞ്ഞ് വീട് ഏതുനിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. മണ്ണിടിച്ചിലിൽ പലരുടെയും പുരയിടങ്ങളിലെ കൃഷികളും നശിച്ചിട്ടുണ്ട്. കോണിക്കുന്നേൽ ബിനോയിയുടെ കൃഷിയിടം പൂർണമായി നശിച്ചു. അടുക്കം മേലടുക്കം റോഡിന്റെ സംരക്ഷണഭിത്തി തകർന്ന് റോഡ് അപകടാവസ്ഥയിലാണ്.  പഞ്ചായത്തു പ്രസിഡന്റ് സതി വിജയൻ, ബ്ലോക്ക് പഞ്ചായത്തംഗം രോഹിണിഭായി ഉണ്ണികൃഷ്ണൻ,  വില്ലേജ് ഓഫീസർ എന്നിവർ സ്ഥലം സന്ദർശിച്ചു.
 
 
പ്രധാന വാർത്തകൾ
Top