20 September Thursday
ദുരിതാശ്വാസനിധി

ജില്ലയിൽ കുരുന്നുകൾ നൽകിയത‌് 31.66 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

 

 
കോട്ടയം
പ്രളയക്കെടുതിയിൽപ്പെട്ടവരെ സഹായിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന്  ഇതുവരെ സമാഹരിച്ചത് 31,66,144 രൂപ. ധനസമാഹരണം വ്യാഴാഴ്ചയും തുടരും. 
നാല് വിദ്യാഭ്യാസ ജില്ലകളിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലുള്ള വിദ്യാർഥികളിൽ നിന്നാണ് തുക സമാഹരിച്ചത്. പാലാ വിദ്യാഭ്യാസ ജില്ലയിൽ നിന്നും 7,72,732 രൂപയും കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ നിന്ന് 9,42,601 രൂപയും ലഭിച്ചു. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ നിന്ന് 8,67,811 രൂപയും കടുത്തുരുത്തിയിൽ നിന്ന് 5,83,000 രൂപയും ലഭിച്ചു.
സ്കൂളിൽ ഹാജരാകാതിരുന്നവർക്കും ഇനിയും സംഭാവന നൽകാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കുമായി പദ്ധതി ഒരു ദിവസം കൂടി തുടരുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ അരവിന്ദാക്ഷൻ അറിയിച്ചു. ഇതിനു പുറമെ അൺഎയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികളും ധനസമാഹരണം നടത്തുന്നുണ്ട്.
 
 
 
പ്രധാന വാർത്തകൾ
Top