18 November Sunday
പ്രളയബാധിതർക്ക്‌ 10,000 രൂപ

90 ശതമാനത്തിലധികം കുടുംബങ്ങൾക്ക് പണം നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

 

 
കോട്ടയം
പ്രളയക്കെടുതിയിൽ ദുരിതം അനുഭവിച്ചവർക്ക് നൽകുന്ന പതിനായിരം രൂപ ജില്ലയിലെ വിവിധ താലൂക്കളുകളിൽ ബുധനാഴ്ചയും വിതരണം ചെയ്തു. കോട്ടയം താലൂക്കിൽ 3800 ലധികം അപേക്ഷകർക്കാണ് ബുധനാഴ്ച പണം അക്കൗണ്ട് വഴി എത്തിച്ചത്. മൊത്തം കോട്ടയം താലൂക്കിൽ 25,464 കുടുംബങ്ങൾക്ക് പണം നൽകി കഴിഞ്ഞു. കോട്ടയം താലൂക്കിൽ മാത്രം 31000 അപേക്ഷകളാണ് ലഭ്യമായത്. കോട്ടയം തലൂക്കിലെ 20 വില്ലേജുകളും പ്രളയ ദുരിതത്താൽ ഏറെ ബുദ്ധിമുട്ടിയിരുന്നു. ജില്ലയിൽ നൽകിയ അപേക്ഷകളിൽ 90 ശതമാനത്തോളം കുടുംബങ്ങൾക്കും പണം നൽകി കഴിഞ്ഞു. 70,000ത്തിന് മുകളിൽ അപേക്ഷകളാണ‌് ജില്ലയിൽ ലഭിച്ചിരിക്കുന്നത്. എന്നാൽ അപേക്ഷ നൽകിയതിലുള്ള ബാങ്ക് അക്കൗണ്ടിലെ തെറ്റോ, ഐഎഫ്എസ്സി കോഡിലെ തെറ്റോ മേൽവിലാസത്തിലെ തെറ്റോ മൂലമുള്ള അപേക്ഷകൾ മാത്രമാണ്കൊടുക്കാൻ കഴിയത്തവ. ഇത്തരം അപേക്ഷകൾ അതത് വില്ലേജ് ഓഫീസർ മുഖാന്തിരം തിരുത്തിയശേഷം പണം നൽകാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.
 
 
 
പ്രധാന വാർത്തകൾ
Top