25 September Tuesday

പ്രളയ ധനസമാഹരണം ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

 

 
കോട്ടയം
പ്രളയ ദുരിതാശ്വാസ പ്രത്യേക ധനസമാഹരണത്തിന് ജില്ലയിൽ വ്യാഴാഴ്ച തുടക്കം. മന്ത്രിമാരായ തോമസ് ഐസക്, കെ രാജു എന്നിവരുടെ നേതൃത്വത്തിലാണ‌് ധനസമാഹരണം.
താൽപര്യമുള്ള വ്യക്തികൾക്ക് ചെക്കായോ ഡിഡിയായോ സംഭാവന നൽകാം. വ്യാഴാഴ്ച രാവിലെ 10 ന് ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വ്യാപാര ഭവനിൽ കെ സുരേഷ് കുറുപ്പ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ധനസമാഹരണം നടക്കും. പകൽ 12 ന്  ഈരാറ്റുപേട്ട വ്യാപാര ഭവനിൽ പി സി ജോർജ് എംഎൽഎയുടെ അധ്യക്ഷതയിലും നാലിന് വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ സി കെ ആശ എംഎൽഎയുടെ അധ്യക്ഷതയിലും ധനസമാഹരണം നടക്കും. 
വെള്ളിയാഴ്ച രാവിലെ 10 ന് കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ നടക്കുന്ന ധനസമാഹരണത്തിൽ മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷനാവും. 12 ന് ളാലം പഴയ പള്ളി ഹാളിൽ കെ എം മാണി എംഎൽഎയും രണ്ടിന് പൊൻകുന്നം ടൗൺ ഹാളിൽ എൻ ജയരാജ് എംഎൽഎയും നാലിന് ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിൽ സി എഫ് തോമസ് എംഎൽഎയും അധ്യക്ഷരാവും. 15 ന് രാവിലെ 10 ന് വിജയപുരം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉമ്മൻചാണ്ടി എംഎൽഎയും 12 ന് കോട്ടയം കെപിഎസ് മേനോൻ ഹാളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും അധ്യക്ഷരാവും. എല്ലാവരും താൽപര്യമുള്ള കേന്ദ്രങ്ങളിൽ എത്തി മന്ത്രിമാർക്ക് സംഭാവനകൾ നൽകണമെന്നും പദ്ധതി വിജയിപ്പിക്കണമെന്നും കലക്ടർ അഭ്യർഥിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top