20 September Thursday
കേരളത്തെ വീണ്ടെടുക്കാൻ ഒരു മാസത്തെ വേതനം

ജീവനക്കാരുടെ ക്യാമ്പയിൻ കൂടുതൽ സജീവമായി

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018
കോട്ടയം
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിൽ ദുരിതത്തിലായ കേരളത്തെ വീണ്ടെടുക്കാൻ മഹായജ്ഞത്തിൽ പങ്കാളികളാകാൻ ജീവനക്കാരുടെ വിപുലമായ ക്യാമ്പയിന‌് ജില്ലയിൽ തുടക്കം. 
സംസ്ഥാന  സർക്കാരിന്റെ അഭ്യർഥന മാനിച്ച‌് ജീവനക്കാരെ ഒന്നടങ്കം ഉദ്യമത്തിൽ പങ്കാളികളാക്കാനാണ‌് ജീവനക്കാരുടെ സംഘടനയുടെ സംയുക്ത വേദിയായ ആക‌്ഷൻ കൗൺസിലും സമരസമിതയും രംഗത്തിറങ്ങിയിരിക്കുന്നത‌്.
കേരളത്തെ പുനസൃഷ‌്ടിക്കാനുള്ള ക്യാമ്പയിനെ ആവേശപൂർവമാണ‌് ജീവനക്കാർ  ഏറ്റെടുത്തിരിക്കുന്നതെന്ന‌് സംഘടനാ നേതാക്കൾ പറഞ്ഞു.
ഓഫീസുകളിൽ വിശദീകരണം, നോട്ടീസ‌്, പോസ‌്റ്റർ ക്യാമ്പയിൻ എന്നിവ ബുധനാഴ‌്ച നടന്നു. കോട്ടയം സിവിൽ സ‌്റ്റേഷനിൽ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം സീമ എസ‌് നായർ, ജില്ലാ സെക്രട്ടറി വി കെ ഉദയൻ, ജില്ലാ പ്രസിഡന്റ‌് കെ ആർ അനിൽകുമാർ, കെജിഒഎ ജില്ലാ സെക്രട്ടറി ഒ ആർ പ്രദീപ‌്കുമാർ, ജോയിന്റ‌് കൗൺസിൽ നേതാവ‌് നിയാസ‌് എന്നിവർ നേതൃത്വം നൽകി.
കോട്ടയം ടൗൺ ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടനാ നേതാക്കളായ ടി ഷാജി, കെ കെ ഷാജി, എം ജെ ബെന്നിമോൻ എന്നിവരും പാലാ ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ ഒ അശോക‌്കുമാർ, പി യു റെജിമോൻ, എം ആർ റോമി, ബി അജയകുമാർ എന്നിവരും വൈക്കം ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ എം എൻ അനിൽകുമാർ, വി കെ വിവിനൻ, എൻ ജി ഇന്ദിര, രതീഷ‌്കുമാർ എന്നിവർ സംസാരിച്ചു. ചങ്ങനാശേരിയിൽ നടന്ന ക്യാമ്പയിനിൽ ഇ എച്ച‌് ജയകൃഷ‌്ണൻ, പി പ്രശാന്ത‌് കാഞ്ഞിരപ്പള്ളിയിൽ വി സാബു, സന്തോഷ‌് കെ കുമാർ ‌എന്നിവരും സംസാരിച്ചു. വരും ദിവസങ്ങളിലും ക്യാമ്പയിൻ തുടരുമെന്നും സംഘടനാ നേതാക്കൾ പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top