18 June Monday

രാമപുരം ആഹ്ളാദതിമിര്‍പ്പില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Sep 13, 2017

ഫാ.ടോം ഉഴുന്നാലിന്റെ മോചന വാര്‍ത്തയറിഞ്ഞ്്് രാമപുരത്ത്്് ബന്ധുവിന്റെ വസതിയില്‍ എത്തിയ പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് കുര്യന്‍, മാര്‍ ജോസഫ് പള്ളിക്കപറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വൈദികര്‍ പ്രാര്‍ഥന നടത്തുന്നു

 പാലാ > ഫാ. ടോമിന്റെ മോചനത്തിനായി പ്രാര്‍ഥനാപൂര്‍വം കാത്തിരുന്ന രാമപുരത്തുകാര്‍ക്ക്്് ആഹ്ളാദനിമിഷങ്ങള്‍. ഫാ. ടോം മോചിതനായെന്ന വാര്‍ത്ത ആഹ്ളാദത്തോടെയാണ് നാട്്് സ്വീകരിച്ചത്്്. 2016ല്‍ മാര്‍ച്ച്്് നാലിനാണ്് ഫാ. ടോമിനെ തെക്കന്‍ യമനിലെ ഏദനില്‍ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹം നടത്തുന്ന വൃദ്ധസദനത്തില്‍നിന്ന്്് തട്ടിക്കൊണ്ടുപോയത്. നാടെങ്ങും ഫാ. ടോമിന്റെ മോചനത്തിനായി പ്രാര്‍ഥനയിലായിരുന്നു. നാലമ്പലങ്ങളിലും പള്ളികളിലും ജാതിമത ഭേദമില്ലാതെ നാട്ടുകാര്‍ പ്രാര്‍ഥനാപരിപാടികള്‍ നടത്തി. മുഖ്യമന്ത്രിയും രാഷ്ട്രീയകക്ഷി നേതാക്കളും വീട്ടിലെത്തി മോചനത്തിനായി വേണ്ടതെല്ലാം ചെയ്യുമെന്ന്്് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ മോചനം നീണ്ടുപോവുകയായിരുന്നു. ഫാ. ടോം ജീവനോടെയുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ അറിയിപ്പുമാത്രമാണ്്് നാട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രതീക്ഷനല്‍കിയത്്്.  കഴിഞ്ഞ ക്രിസ്്്മസ് കാലത്ത്്്്് ഫാ. ടോമിനെ വധിക്കുമെന്ന  പ്രചാരണം നാട്ടില്‍ ആശങ്ക പരത്തിയിരുന്നു. വിവിധ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രാര്‍ഥനാപരിപാടികളും പ്രതിഷേധയോഗങ്ങളും സംഘടിപ്പിച്ചു. മോചനത്തിനായി സഭയും സര്‍ക്കാരും ശ്രമിക്കണമെന്നും ജീവന്‍രക്ഷിക്കാന്‍ സഹായിക്കണമെന്നപേക്ഷിച്ചുമുള്ള  ഫാ. ടോം ഉഴുന്നാലിലിന്റെ  വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു ഇത്തരത്തില്‍ രണ്ടുതവണ ഫാ. ടോമിന്റെ സന്ദേശമടങ്ങിയ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഫാ. ടോം ജീവനോടെയുണ്ടെന്ന വാര്‍ത്ത നാട്ടുകാര്‍ക്കും ബന്ധുജനങ്ങള്‍ക്കും പ്രതീക്ഷയേകിയെങ്കിലും ആശ്വാസകരമായില്ല. ഒരു വര്‍ഷത്തിനുശേഷം പ്രതീക്ഷകള്‍ അസ്തമിക്കുകയാണെന്ന്് കരുതിയപ്പോഴാണ് മോചനവാര്‍ത്തയെത്തിയത്. ഫാ. ടോം ഉഴുന്നാലിലിന്റെ സഹോദരങ്ങള്‍ വിദേശത്തും മറ്റു സ്ഥലങ്ങളിലും താമസിക്കുന്നതിനാല്‍ രാമപുരത്തെ തറവാട്്് വീട്്് പൂട്ടിയിട്ടിരിക്കുകയാണ്. ബന്ധുക്കളും നാട്ടുകാരും വാര്‍ത്തയറിഞ്ഞയുടനെ സമീപത്തുള്ള ബന്ധുവിന്റെ വീട്ടില്‍ ഒത്തുചേര്‍ന്നു. എംഎല്‍എമാരായ കെ എം മാണി, മോന്‍സ്്് ജോസഫ്്്്, റോഷി അഗസ്റ്റ്യന്‍, ജോസ്്് കെ മാണി എംപി എന്നിവര്‍ രാമപുരത്തെത്തി. നാട്ടിലുള്ള സഹോദരന്‍ യു വി മാത്യു ഇപ്പോള്‍ ബംഗളൂരുവിലാണ്്്.

 


പ്രധാന വാർത്തകൾ
Top