Top
22
Tuesday, August 2017
About UsE-Paper

ഫാസിസത്തെ പ്രതിരോധിക്കാന്‍ യുവതയൊരുങ്ങി

Sunday Aug 13, 2017
വെബ് ഡെസ്‌ക്‌

 കോട്ടയം > 'നവലിബറല്‍ നയങ്ങളെ ചെറുക്കുക, മതനിരപേക്ഷതയുടെ കാവലാളാകുക' എന്ന മുദ്രാവാക്യമുയര്‍ത്തി സ്വാതന്ത്യ്രദിനമായ 15ന് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യുവജന പ്രതിരോധത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലയില്‍ ബ്ളോക്ക് കേന്ദ്രങ്ങളിലാണ് യുവജന പ്രതിരോധം നടത്തുന്നത്. ജനാധിപത്യത്തെ വെല്ലുവിളിച്ച് മതത്തില്‍ ഊന്നി ഭരണം നടത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ തുറന്നു കാണിക്കുന്നതാകും പരിപാടി. മതത്തിന്റെയും ജാതിയുടെയും പേരില്‍ അക്രമങ്ങള്‍ പെരുകുമ്പോള്‍ കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തെ തീറെഴുതുകയാണ് ബിജെപി. യുവജന പ്രതിരോധത്തിന്റെ പ്രചാരണാര്‍ഥം നടത്തിയ ജാഥകള്‍ക്ക് ആവേശകരമായ സ്വീകരണമാണ് ജില്ലയിലുടനീളം ലഭിച്ചത്. 

  വിവിധ കേന്ദ്രങ്ങളില്‍ രാഷ്ട്രീയ-സാംസ്കാരിക-സാമൂഹ്യ രംഗത്തെ പ്രമുഖര്‍ യുവജന പ്രതിരോധത്തില്‍ പങ്കെടുക്കും. പൊന്‍കുന്നത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്, പാലായില്‍ മന്ത്രി എം എം മണി, പാമ്പാടിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, കടുത്തുരുത്തിയില്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്‍, വൈക്കത്ത് ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ രാജേഷ്, കാഞ്ഞിരപ്പള്ളിയില്‍ ഐ ബി സതീഷ് എംഎല്‍എ, ഏറ്റുമാനൂരില്‍ ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് പി ആര്‍ വസന്തന്‍, കോട്ടയത്ത് പി ജെ വിന്‍സന്റ്, തലയോലപ്പറമ്പില്‍ നാസര്‍ കോളായി, പൂഞ്ഞാറില്‍ ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം എ എം റഷീദ് എന്നിവര്‍ ഉദ്ഘാടനംചെയ്യും.