17 July Tuesday

കാരുണ്യ ലോട്ടറി ഒന്നാം സമ്മാനം ജോണിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Aug 13, 2017

 എരുമേലി > കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം മണിപ്പുഴ വട്ടോംകുഴി കിഴക്കേടത്ത് വര്‍ക്കി എന്ന ജോണി (57) ക്ക്. ശനിയാഴ്ച  നറുക്കെടുത്ത കെആര്‍ 306ന്റെ ഒന്നാം സമ്മാന ടിക്കറ്റായ കെകെ179419 നമ്പരില്‍ 75 ലക്ഷം ബംപര്‍ അടിച്ചത്. മുപ്പത് വര്‍ഷമായി ലോട്ടറി എടുക്കുന്ന ജോണിക്ക് ആദ്യമായിട്ടാണ് ഭാഗ്യം തുണച്ചത്. കൃഷി ചെയ്യാന്‍ സ്ഥലം വാങ്ങി അവിടൊരു വീട് വയ്ക്കണം അതാണ് ജോണിയുടെ ആഗ്രഹം. ഭാര്യ അന്നമ്മ എരുമേലി നിര്‍മ്മല പബ്ളിക് സ്കൂളിലെ ജീവനക്കാരിയാണ്. ലിജോ, ലിന്‍സ്, ലിറ്റി എന്നിവരാണ് മക്കള്‍. 

 
പ്രധാന വാർത്തകൾ
Top